Advertisement

അമേരിക്കയുടേത് ലോകത്തെ ഏറ്റവും മികച്ച സൈന്യം; ഇറാനെതിരെ ശക്തമായ വെല്ലുവിളിയുമായി ട്രംപ്

January 5, 2020
Google News 1 minute Read

ഇറാനെതിരെ ശക്തമായ വെല്ലുവിളിയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അമേരിക്കയുടേത് ലോകത്തെ ഏറ്റവും മികച്ച സൈന്യമാണ്. ഇറാന്‍ ആക്രമിച്ചാല്‍ ശതകോടികളുടെ ആയുധങ്ങള്‍ നിമിഷങ്ങള്‍ക്കകം ഇറാനിലെത്തുമെന്നും ട്രംപിന്റെ ഭീഷണി. അതേസമയം, ഇന്നലെ രാത്രി അമേരിക്കന്‍ എംബസിക്കും വ്യോമതാവളത്തിന് സമീപത്തും മിസൈല്‍ ആക്രമണമുണ്ടായി. പിന്നില്‍ ഇറാന്‍ അനുകൂല ഗ്രൂപ്പുകളെണെന്നാണ് റിപ്പോര്‍ട്ട്.

ഈ അടുത്ത് പോലും രണ്ട് ലക്ഷം കോടി ഡോളറാണ് ആയുധങ്ങള്‍ക്കായി ഞങ്ങള്‍ ചെലവഴിച്ചത്. അമേരിക്കയുടേത് ലോകത്തെ ഏറ്റവും വലുതും മികച്ചതുമായ സൈന്യമാണ്. ആക്രമിച്ചാല്‍ ഇതുവരെ കാണാത്ത ആയുധങ്ങളുടെ മൂര്‍ച്ച ഇറാന് തിരിച്ചറിയേണ്ടി വരും. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ട്വിറ്ററിലൂടെ മുന്നറിയിപ്പ് നല്‍കി. ഇറാന്റെ 52 പ്രധാന മേഖലകള്‍ അമേരിക്ക ലക്ഷ്യംവച്ചിട്ടുള്ളതായി നേരത്തെ ട്രംപ് ട്വിറ്റ് ചെയ്തിരുന്നു.

അമേരിക്കയ്ക്ക് യുദ്ധത്തിനുള്ള ധൈര്യമില്ലെന്ന് ഇറാന്‍ സേന. ട്രംപിന്റെ ഭീഷണിക്ക് പിന്നാലെയായിരുന്നു ഇറാന്റെ പ്രകോപനം. ഇറാനിലെ വിശുദ്ധ നഗരമായ ക്യോം ജാംകരന്‍ മസ്ജിദിന് മുകളില്‍ ചെങ്കൊടി ഉയര്‍ന്നത് അടക്കം യുദ്ധസമാനമായ സഹച്ചര്യമാണ് മേഖലയിലുള്ളത്. ഷിയാ പാരമ്പര്യമനുസരിച്ച് അന്യായമായി ചൊരിയപ്പെട്ട രക്തത്തിന് പ്രതികാരം ചെയ്യാനുള്ള ആഹ്വാനമാണ് ഈ ചെങ്കൊടി. ചരിത്രത്തില്‍ ആദ്യമായാണ് ജാംകരന്‍ പള്ളിയുടെ താഴികക്കുടത്തില്‍ ചുവന്ന പതാക ഉയരുന്നത്.

Story Highlights- President Donald Trump,  challenge,  US-Iran conflict, war situation

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here