Advertisement

മരടിൽ പൊളിക്കുന്ന ഫ്‌ളാറ്റുകൾ കാണാൻ ആളുകളുടെ ഒഴുക്ക്

January 6, 2020
Google News 0 minutes Read

മരടിലെ സ്‌ഫോടനത്തിന് വിരലിലെണ്ണാവുന്ന ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ കൗതുകത്തോടെ ഫ്‌ളാറ്റുകൾ കാണാൻ നൂറുകണക്കിനാളുകളാണ് എത്തുന്നത്. പൊളിക്കുന്ന ഫ്‌ളാറ്റുകൾക്ക് മുന്നിൽ നിന്ന് സെൽഫി എടുക്കുന്നവരുടെ എണ്ണവും ഒട്ടും കുറവല്ല.

മരടിൽ ഫഌറ്റുകൾ തകർന്ന് വീഴാൻ അഞ്ച് ദിവസങ്ങൾ മാത്രമാണുള്ളത്. ഇതിനിടെയാണ് കരുന്നതിന് മുൻപ് ഫഌറ്റുകൾ ഒരു നോക്കു കാണാൻ ആളുകൾ ഒഴുകിയെത്തുന്നത്. ഫഌറ്റുകൾ കൗതുകത്തോടെ കാണാൻ ദിവസവും നൂറുകണക്കിനാളുകളാണ് എത്തുന്നത്. കനത്ത വെയിൽ വകവയ്ക്കാതെ മണിക്കൂറുകളോളം ഫഌറ്റുകൾ നോക്കി നിൽക്കുന്നവരെ കാണാം. ഫ്‌ളാറ്റുകൾക്ക് മുന്നിൽ നിന്ന് ഫോട്ടോ എടുക്കുന്നവരുമുണ്ട്. ഫഌറ്റ് പൊളിക്കുന്ന ദിവസം പല ടൂർ ഓപ്പറേറ്റർമാരും പ്രത്യേക പാക്കേജുകൾ ഒരുക്കിയിട്ടുള്ളതായാണ് വിവരം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here