Advertisement

പുതുമണവാട്ടിയായി മിയ; ‘അൽ മല്ലു’വിലെ ‘ഏദൻ തോട്ടത്തിൻ’ ഗാനം പുറത്ത്

January 6, 2020
Google News 2 minutes Read

ബോബൻ സാമുവൽ സംവിധാനം ചെയ്യുന്ന ‘അൽ മല്ലു’വിലെ ‘ഏദൻ തോട്ടത്തിൻ’ എന്ന് തുടങ്ങുന്ന ഗാനം പുറത്തിറങ്ങി. ക്രിസ്ത്യൻ വിവാഹ ആഘോഷത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ ഗാനത്തിൽ സുന്ദരിയായ മണവാട്ടിയായി മിയാ ജോർജും ത്രസിപ്പിക്കുന്ന നൃത്തച്ചുവടുകളുമായി ലാലും കൂട്ടരുമുണ്ട്.

Read Also: ത്രില്ലർ മോഡിൽ ‘അൽ-മല്ലു’ ട്രെയിലർ; ദുരൂഹമായി മിയ ജോർജിന്റെ കഥാപാത്രം

പാട്ട് പാടിയിരിക്കുന്നത് ജാസി ഗിഫ്റ്റും അഖില ആനന്ദുമാണ്. ബി കെ ഹരിനാരായണനാണ് വരികളെഴുതിയിരിക്കുന്നത്.

ദുബായ്, അബുദാബി തുടങ്ങിയ സ്ഥലങ്ങളിൽ ചിത്രീകരിച്ച സിനിമ പ്രവാസികളെ ചുറ്റിപ്പറ്റിയാണ് മുന്നോട്ടു പോകുന്നത്. നമിതാ പ്രമോദ്, മിയാ ജോർജ് എന്നിവരെ കൂടാതെ ധർമജൻ ബോൾഗാട്ടി, സിദ്ദിഖ്, മിഥുൻ രമേശ്, മാധുരി, ഷീലു ഏബ്രഹാം, സിനിൽ സൈനുദ്ദീൻ, വരദ, ജെന്നിഫർ തുടങ്ങി ഒട്ടേറെ താരങ്ങൾ സിനിമയിൽ വേഷമിടുന്നുണ്ട്. മെഹ്ഫിൽ പ്രൊഡക്ഷൻസിന്റെ ബാനറിൽ സജിൽസ് മജീദാണ് ചിത്രം നിർമിക്കുന്നത്.സംഗീതം രഞ്ജിൻ രാജും ഛായാഗ്രഹണം വിവേക് മേനോനും നിർവഹിക്കുന്നു. എഡിറ്റിംഗ്- ദീപു ജോസഫ്.


 

 

al mallu, miya george, namitha pramod

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here