പൗരത്വ നിയമ ഭേദഗതിക്കെതിരെ ചിത്രം വരച്ച് പ്രതിഷേധിച്ച് ചിത്രകാരന്മാര്‍

പൗരത്വ നിയമ ഭേദഗതിക്കെതിരെ ചിത്രം വരച്ച് പ്രതിഷേധിച്ച് തൃശൂരില്‍ ചിത്രകാരന്മാരുടെ കൂട്ടായ്മ. ലളിതകലാ അക്കാഡമി അങ്കണത്തിലാണ് നൂറോളം കലാകാരന്മാര്‍ വ്യത്യസ്ത രീതിയില്‍ പ്രതിഷേധിച്ചത്. ഭരണഘടനാ ശില്‍പി അംബേദ്കറുടെ ചിത്രം വരച്ചും ഭരണഘടന സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത വിളിച്ചോതിയുമായിരുന്നു കലാകാരന്മാരുടെ പ്രതിഷേധം.
ലളിതകലാ അക്കാഡമി സംഘടിപ്പിച്ച പരിപാടിയില്‍ നൂറിലേറെ കലാകാരന്മാര്‍ പങ്കെടുത്തു. പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരം രാജ്യമെമ്പാടും നടക്കുമ്പോള്‍ ആദ്യം പ്രതിഷേധിക്കേണ്ടത് കലാകാരന്മാരാണന്ന് അക്കാഡമി ചെയര്‍മാന്‍ നേമം പുഷ്പരാജ് പറഞ്ഞു.
പ്രതിഷേധത്തിന്റെ ഭാഗമായി കലാകാരന്മാര്‍ വരച്ച ചിത്രങ്ങളെല്ലാം അക്കാഡമി ഏറ്റെടുത്ത് സൂക്ഷിക്കും. വിവിധയിടങ്ങളില്‍ പ്രദര്‍ശിപ്പിക്കാനും ആലോചയുണ്ട്. ഒപ്പം തിരുവനന്തപുരത്ത് അടക്കം സമാനമായി കലാകാരന്മാരെ കൂട്ടിയിണക്കി പ്രതിഷേധം സംഘടിപ്പിക്കാനും അക്കാഡമി പദ്ധതിയിടുന്നുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here