Advertisement

ഗോൾഡൻ ഗ്ലോബ് പുരസ്‌കാരം പ്രഖ്യാപിച്ചു; ‘1917’മികച്ച ചിത്രം; മികച്ച നടൻ ജോക്വിൻ ഫീനിക്‌സ്; നടി റെനീ സെൽവീഗർ

January 6, 2020
Google News 2 minutes Read

ഈ വർഷത്തെ ഗോൾഡൻ ഗ്ലോബ് പുരസ്‌കാരം പ്രഖ്യാപിച്ചു. 1917 ആണ് മികച്ച ചിത്രം (ഡ്രാമാ വിഭാഗത്തിൽ). മികച്ച സംവിധായകനുള്ള പുരസ്‌കാരം ‘1917’ സംവിധാനം ചെയ്ത സാം മെൻഡസ് കരസ്ഥമാക്കി. നിരൂപക പ്രശംസ ഏറെ നേടിയ അമേരിക്കൻ ത്രില്ലർ ജോക്കറിലെ അഭിനയത്തിന് ജോക്വിൻ ഫീനിക്‌സ് മികച്ച നടനുള്ള പുരസ്‌കാരം സ്വന്തമാക്കി. ജൂഡിയിലെ അഭിനയത്തിന് റെനീ സെൽവീഗറെ മികച്ച നടിയായി തെരഞ്ഞെടുത്തു.

മ്യൂസിക്കൽ കോമഡി വിഭാഗത്തിൽ കെന്റ്വിൻ ടാരന്റിണോ സംവിധാനം ചെയ്ത ‘വൺസ് അപ്പോൺ എ ടൈം ഇൻ ഹോളിവുഡ്’ മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു. ഇതേ ചിത്രത്തിനുള്ള അഭിനയത്തിന് ബ്രാഡ് പിറ്റ് മികച്ച സഹനടനുള്ള പുരസ്‌കാരം നേടി.

കോമഡി മ്യൂസിക്കൽ വിഭാഗത്തിൽ മികച്ച നടിയായി ഓക്കഫീനയെ (ദ ഫെയർവെൽ) തെരഞ്ഞെടുത്തു. ഇതേ വിഭാഗത്തിൽ മികച്ച നടനുള്ള പുരസ്‌കാരം നേടിയത് ടാരൺ ഇഗർട്ടനാണ് (റോക്കറ്റ്മാൻ).

ബെസ്റ്റ് ലിമിറ്റഡ് സീരീസിനുള്ള പുരസ്‌കാരവും ബെസ്റ്റ് സപ്പോർട്ടിങ്ങ് ആക്ടർക്കുള്ള പുരസ്‌കാരവും ചെർണോബിൽ സീരീസ് നേടി.

ഗോൾഡൻ ഗ്ലോബ് പുരസ്‌കാരം-പ്രഖ്യാപനം ഇങ്ങനെ

(ഡ്രാമ)

മികച്ച ചലച്ചിത്രം-1917

മികച്ച സംവിധായകൻ- സാം മെൻഡസ് (1917)

മികച്ച നടൻ- ജോക്വിൻ ഫീനിക്‌സ് (ജോക്കർ)

മികച്ച നടി- റെനീ സെൽവീഗർ (ജൂഡി)

(മ്യൂസിക്കൽ/കോമഡി)

മികച്ച ചിത്രം- വൺസ് അപോൺ എ ടൈം ഇൻ ഹോളിവുഡ്

മികച്ച നടി- അക്വാഫിനാ (ദി ഫെയർവെൽ)

മികച്ച നടൻ- ടാരോൺ എഗർട്ടൺ (റോക്കറ്റ്മാൻ)

മികച്ച സഹനടൻ- ബ്രാഡ് പിറ്റ് (വൺസ് അപോൺ എ ടൈം ഇൻ ഹോളിവുഡ്)

മികച്ച പശ്ചാത്തല സംഗീതം- ഹിൽദുർ ഗ്വാനോഡിട്ടിർ (ജോക്കർ)

മികച്ച വിദേശ ഭാഷാ ചിത്രം പാരാസൈറ്റ്

ടി.വി സീരീസ്

മികച്ച ടി.വി സീരീസ്- ചെർണോബിൽ

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here