Advertisement

വർക്കല എസ്ആർ മെഡിക്കൽ കോളജ് വിഷയം; വിദ്യാർത്ഥികളെ പുനർവിന്യസിക്കാനുള്ള നടപടികൾ ആരംഭിച്ചു

January 6, 2020
Google News 1 minute Read

വർക്കല എസ്ആർ മെഡിക്കൽ കോളജിലെ വിദ്യാർത്ഥികളെ പുനർവിന്യസിക്കാനുള്ള നടപടികൾ ആരംഭിച്ചു. വിദ്യാർത്ഥികളെ ഉൾക്കൊള്ളാൻ കഴിയുമോ എന്ന് രേഖാമൂലം എഴുതി നൽകാൻ സ്വകാര്യ മെഡിക്കൽ കൊളജുകളോട് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ആവശ്യപ്പെട്ടു. അതേസമയം തീരുമാനമാകുന്നത് വരെ പരീക്ഷ മാറ്റിവയ്ക്കണമെന്ന് വർക്കല എസ്ആർ മെഡിക്കൽ കൊളജിലെ വിദ്യാർത്ഥികൾ ആവശ്യപ്പെട്ടു

മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് നടപടി ക്രമങ്ങൾ ആരംഭിച്ചത്. ആരോഗ്യ സർവകലാശാല രജിസ്ട്രാറും, സ്വകാര്യ സ്വാശ്രയ മെഡിക്കൽ കോളജുകളുടെ പ്രിൻസിപ്പൽമാരും യോഗത്തിൽ പങ്കെടുത്തു.

Read Also : വർക്കല എസ്ആർ മെഡിക്കൽ കോളേജിൽ അടിസ്ഥാന സൗകര്യങ്ങളില്ലെന്ന് മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ

നിലവിൽ 2016 -2017 ബാച്ചിലെ 61 വിദ്യാർത്ഥികളെയാണ് പുനർവിന്യസിക്കേണ്ടത്. വിദ്യാർത്ഥികളെ ഉൾക്കൊള്ളാൻ തയാറുള്ള മെഡിക്കൽ കൊളജുകൾ എഴുതി നൽകണം. തുടർന്ന് കൊളജിൽ എത്ര കുട്ടികളെ കുടുതലായി പഠിപ്പിക്കാൻ കഴിയുമെന്നത് പരിശോധിച്ച് കൂടുതൽ സീറ്റ് അനുവദിക്കും. അതിന് ശേഷമാകും വിദ്യാർഥികളെ പുനർവിന്യസിക്കുക.

അടുത്ത് നടക്കേണ്ട പരീക്ഷകൾ മാറ്റിവയ്ക്കണമെന്ന് വിദ്യാർഥികൾ ഡിഎംഇയെ നേരിട്ട് കണ്ട് ആവശ്യപ്പെട്ടു. പുനർവിന്യസിക്കുന്നത് കൂടുതൽ കാലതാമസം എടുക്കരുതെന്നും വിദ്യാർത്ഥികൾ ആവശ്യപ്പെട്ടിട്ടുണ്ട്. ഹൈക്കോടതി വിധിയുടെയും കേന്ദ്ര ആരോഗ്യ വകുപ്പിന്റെ നിർദ്ദേശത്തിനെയും അടിസ്ഥാനത്തിലാണ് വിദ്യാർത്ഥികളെ വർക്കല എസ്ആർ മെഡിക്കൽ കോളജിൽ നിന്ന് മാറ്റുന്നത്. വിദ്യാർത്ഥികളെ മറ്റ് സ്വാശ്രയ മെഡിക്കൽ കോളജുകളിലേക്ക് മാറ്റുന്നതിനോടാപ്പം അനിവാര്യത പത്രം റദ്ദാക്കാനും കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദേശിച്ചിരുന്നു.

Story Highlights- SR Medical College,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here