ജെഎന്‍യുവില്‍ നിന്ന് പുറത്ത് വരുന്നത് ഭയപ്പെടുത്തുന്ന ചിത്രങ്ങള്‍, നിശിതമായി അപലപിക്കുന്നു; നിര്‍മലാ സീതാരാമന്‍

ജെഎന്‍യുവില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുണ്ടായ അക്രമസംഭവങ്ങളില്‍ അപലപിച്ച് കേന്ദ്ര മന്ത്രി നിര്‍മലാ സീതാരാമന്‍. ജെഎന്‍യുവില്‍ നിന്ന് പുറത്ത് വരുന്നത് ഭയപ്പെടുത്തുന്ന ചിത്രങ്ങളാണെന്ന് നിര്‍മലാ സീതാരാമന്‍ ട്വിറ്ററില്‍ രേഖപ്പെടുത്തി.
‘ജെഎന്‍യുവില്‍ നിന്ന് പുറത്ത് വരുന്നത് ഭയപ്പെടുത്തുന്ന ചിത്രങ്ങളാണ്. എനിക്കറിയാവുന്നതും ഓര്‍മ്മിക്കുന്നതുമായ സ്ഥലം അക്രമത്തിന്റേത് അല്ല. കടുത്ത സംവാദങ്ങള്‍ക്കും അഭിപ്രായങ്ങള്‍ക്കും ഉള്ള ഒന്നായിരുന്നു ജെഎന്‍യു. അക്രമസംഭവങ്ങളെ ഞാന്‍ നിശിതമായി അപലപിക്കുന്നു. കഴിഞ്ഞ കുറച്ച് ആഴ്ചകളായി പറഞ്ഞതൊന്നും പരിഗണിക്കാതെ ഈ സര്‍ക്കാര്‍ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സര്‍വകലാശാലകള്‍ സുരക്ഷിത ഇടങ്ങള്‍ ഒരുക്കും’ എന്നായിരുന്നു നിര്‍മലാ സീതാരാമന്റെ ട്വീറ്റ്.
അതേസമയം, ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ക്കുനേരെയുണ്ടായ അതിക്രമത്തില്‍ ജെഎന്‍യു രജിസ്ട്രാര്‍, പ്രോക്ടര്‍, റെക്ടര്‍ എന്നിവരെ മാനവ വിഭവശേഷി മന്ത്രാലയം സെക്രട്ടറി ഓഫീസിലേക്ക് വിളിപ്പിച്ചു. ഇന്ന് മന്ത്രാലയം സെക്രട്ടറിക്ക് മുന്നില്‍ നേരിട്ടെത്താനാണ് നിര്‍ദേശം.
Horrifying images from JNU — the place I know & remember was one for fierce debates & opinions but never violence. I unequivocally condemn the events of today. This govt, regardless of what has been said the past few weeks, wants universities to be safe spaces for all students.
— Nirmala Sitharaman (@nsitharaman) January 5, 2020
story highlights- jnu, attacked, abvp, nirmala sitharaman
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here