ജെഎൻയുവിൽ യോഗേന്ദ്ര യാദവിന് മർദനമേറ്റു

ആംആദ്മി പാർട്ടി മുൻ നേതാവും സാമൂഹിക ശാസ്ത്രജ്ഞനും സ്വരാജ് പാർട്ടി നേതാവുമായ യോഗേന്ദ്ര യാദവിന് ജെഎൻയുവിൽ മർദനമേറ്റു. അക്രമികളുടെ മർദനമേറ്റ വിദ്യാർത്ഥികളെ കാണാൻ എത്തിയപ്പോഴായിരുന്നു ആക്രമണം. അക്രമികൾ ഇദ്ദേഹത്തെയും വളഞ്ഞിട്ട് മർദിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തുണ്ടായിട്ടും മർദനം തടഞ്ഞില്ലെന്ന് ആരോപണമുണ്ട്

ഞായറാഴ്ച രാത്രിയാണ് ജെഎൻയുവിൽ വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടിയത്. ഫീസ് വർധനവിനെതിരെ സമരം ചെയ്യുന്ന വിദ്യാർത്ഥികളെ എബിവിപി പ്രവർത്തകർ ആക്രമിക്കുകയായിരുന്നുവെന്ന് വിദ്യാർത്ഥി യൂണിയൻ ആരോപിച്ചിരുന്നു. മുഖം മറച്ച് മാരകായുധങ്ങളുമായെത്തിയ അൻപതോളം പേരാണ് ആക്രമണം നടത്തിയത്. സംഭവത്തിൽ വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റിന് ഐഷി ഘോഷിന് പരുക്കേറ്റിരുന്നു.

സംഭവത്തിൽ ഡൽഹി പൊലീസിനോട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ റിപ്പോർട്ട് തേടി. ഡൽഹി പൊലീസ് കമ്മീഷണറുമായി അമിത് ഷാ ഫോണിൽ സംസാരിച്ചു. സംഭവത്തെക്കുറിച്ച് ജോയിന്റ് കമ്മീഷണർ റാങ്കിലുള്ള ഓഫീസർ അന്വേഷിക്കും. അതേസമയം, സംഭവത്തിൽ നാല് പേരെ കസ്റ്റഡിയിൽ എടുത്തതായി വിവരമുണ്ട്.

story highlights- yogendra yadev, jnu, attacked, abvp

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top