Advertisement

ബുർജ് ഖലീഫയ്ക്ക് പത്താം പിറന്നാൾ

January 7, 2020
Google News 0 minutes Read

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫയ്ക്ക് പത്താം പിറന്നാൾ. വർണ്ണാഭമായ എൽഇഡി ലൈറ്റിനോട് കൂടിയാണ് ആഘോഷ പരിപാടികൾ നടന്നത്.

ദുബായിൽ ഏറ്റവും കൂടുതൽ സന്ദർശകരെ ആകർഹിക്കുന്ന ബുർജ് ഖലീഫ തുറന്നിട്ട് പത്തു വർഷങ്ങൾ പിന്നിടുന്നു. അമേരിക്കൻ വാസ്തു ശില്പി അഡ്രിയാൻ സ്മിത്താണ് ഈ അത്ഭുതം രൂപകൽപന ചെയ്തത്. ഹോട്ടലുകൾ, അപ്പാർട്ട്‌മെന്റുകൾ, ഓഫീസുകൾ , ഭക്ഷണശാലകൾ തുടങ്ങി ഉയരത്തിൽ നിന്നും വീക്ഷിക്കാനുള്ള ഒബ്‌സർവേറ്ററികളും ബുർജ് ഖലീഫയിൽ ഉണ്ട്.

828 മീറ്റർ ഉയരത്തിൽ തല ഉയർത്തി നിൽക്കുന്ന ബുർജ് ഖലീഫയ്ക്ക് പാരിസിലെ ഈഫൽ ടവറിനെക്കാളും മൂന്നിരട്ടി വലിപ്പമുണ്ട്. കൂടാതെ നിരവധി റെക്കോർഡുകളും ഈ സൗധത്തിനു സ്വന്തം. ഏറ്റവും ഉയരമുള്ള കെട്ടിടം, ഭൂമിയിലെ ഏറ്റവും ഉയരമുള്ള സ്വതന്ത്ര നിർമിതി, ഏറ്റവും ഉയരത്തിലേക്കുള്ള ലിഫ്റ്റ്, ഏറ്റവും കൂടുതൽ നിലകളുള്ള കെട്ടിടം തുടങ്ങി പുതുവത്സര ആഘോഷങ്ങൾക്ക് ഏറ്റവും കൂടുതൽ ആളുകൾ എത്തുന്നതും ഇവിടുത്തെ കരി മരുന്ന് പ്രയോഗം കാണുവാനാണ്. 2004 ൽ ബുർജ് ദുബായ് എന്ന പേരിൽ നിർമാണം ആരംഭിച്ച കെട്ടിടത്തിന് പിന്നീട് ഉദ്ഘാടന ദിവസമാണ് യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സയ്ദ് അൽ നഹ്യാനോടുള്ള ആദര സൂചകമായി ബുർജ് ഖലീഫ എന്ന പേര് നൽകിയത്. ദിവസവും ആയിരക്കണക്കിന് സന്ദർശകരാണ് ബുർജ് ഖലീഫ കാണുവാനായി ദുബായിൽ എത്തുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here