Advertisement

കണ്ടാൽ തിരിച്ചറിയില്ല; മാലിക്കിലെ ലുക്കിൽ ഞെട്ടിച്ച് ഫഹദ് ഫാസിൽ

January 7, 2020
Google News 1 minute Read

സിനിമയ്ക്കായി താരങ്ങൾ നടത്തുന്ന വേഷപ്പകർച്ച ഏപ്പോഴും ചർച്ചയാകാറുണ്ട്. നിശ്ചിത മാസങ്ങൾക്കുള്ളിൽ തടി കൂട്ടിയും കുറച്ചും പലപ്പോഴും ഇവർ നമ്മെ വിസ്മയിപ്പിക്കാറുണ്ട്. ഇന്ന് അത്തരത്തിലൊരു വേഷപ്പകർച്ചയാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. മാലിക്ക് എന്ന ചിത്രത്തിനായി ഫഹദ് ഫാസിൽ നടത്തിയ മേക്കോവറാണ് ആരാധകരെ അംബരിപ്പിച്ചിരിക്കുന്നത്.

ഫഹദ് ഫാസിൽ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് മാലിക്. തിയറ്ററുകളിൽ മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ ‘ടേക്ക് ഓഫ്’ എന്ന ചിത്രത്തിന്റെ സംവിധായകൻ മഹേഷ് നാരായണൻ ഒരുക്കുന്ന ചിത്രമാണ് ‘മാലിക്’.

ഷൂട്ടിംഗിനിടെയുള്ള ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ലുങ്കിയും ഷർട്ടുമെല്ലാം അണിഞ്ഞ് ക്ലീൻ ഷേവിൽ ഒരു ലുക്ക്, പാന്റും ഷർട്ടും അണിഞ്ഞ് താടിവച്ച് ഒരു ലുക്ക്. ഈ രണ്ട് ചിത്രങ്ങളിലെ അന്തരം കണ്ട് കണ്ണ് തള്ളിയിരിക്കുകയാണ് ആരാധകർ.

അധികം കൊട്ടിഘോഷങ്ങളില്ലാതെ എത്തി പ്രേക്ഷക ഹൃദയം കീഴടക്കി പോകുന്ന പതിവാണ് ഫഹദ് ചിത്രങ്ങൾക്കുള്ളത്. അതുപോലെ തന്നെ ഈ ചിത്രവും കാണികളുടെ കൈയടി നേടുമെന്ന പ്രതീക്ഷയിലാണ് സിനിമ ലോകം.

Story Highlights- Fahadh Fazil

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here