ഭൂരഹിതർക്ക് പതിച്ച് നൽകിയത് ഗെയിൽ വാതക പൈപ്പ് ലൈൻ കടന്ന് പോകുന്ന ഭൂമി

പാലക്കാട് പുതുശേരിയിൽ ഭൂരഹിതർക്ക് സർക്കാർ പതിച്ച് നൽകിയത് ഗെയിൽ വാതക പൈപ്പ് ലൈൻ കടന്ന് പോകുന്ന ഭൂമി. പുതുശേരി കഞ്ചിക്കോട് 15 കുടുംബങ്ങൾക്ക് മിച്ചഭൂമിയായി പതിച്ചു നൽകിയ സ്ഥലത്തിലൂടെയാണ് പൈപ്പ് ലൈൻ കടന്ന് പോകുന്നത്.
ട്വന്റിഫോർ വാർത്ത പുറത്ത് വിട്ടതോടെ സംഭവത്തിൽ അന്വേഷണം നടത്താൻ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരൻ ജില്ലാ കളക്ടർക്ക് നിർദേശം നൽകി. ഇതോടെ പ്രദേശത്ത്ഭൂമി വിതരണം ചെയ്യുന്നത് താത്കാലികമായി നിർത്തി വച്ചു.
Read Also: സ്ത്രീത്വത്തെ അപമാനിച്ചതായി ആക്ഷേപം; ടിപി സെൻകുമാറിനെതിരെ ഡിവൈഎഫ്‌ഐ പൊലീസിൽ പരാതി നൽകി
14 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഇന്നാണ് സ്ഥലം അളന്ന് തിരിക്കാൻ ഉദ്യോഗസ്ഥർ എത്തിയത്. എന്നാൽ സ്ഥലത്തെത്തിയപ്പോൾ മാത്രമാണ് ഭൂമിയിലൂടെ ഗെയിൽ വാതക പൈപ്പ് ലൈൻ കടന്ന് പോകുന്ന കാര്യം മനസിലായത് എന്നാണ് റവന്യൂ അധികൃതരുടെ വിശദീകരണം.
ഇതോടെ പ്രദേശത്ത് സ്ഥലം അളന്ന് തിരിക്കുന്നത് താത്ക്കാലികമായി നിർത്തി വെച്ചു. പാലക്കാട് കഞ്ചിക്കോട് ഐഐടിക്ക് സമീപം 42 കുടുംബങ്ങൾക്കാണ് 2011ൽ ഭൂമി നൽകാൻ സർക്കാർ തീരുമാനിച്ചത്.
gail pipeline
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here