Advertisement

ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ്; കേരളത്തില്‍ നിന്നുള്ള താരങ്ങള്‍ യാത്ര തിരിച്ചു

January 7, 2020
Google News 0 minutes Read

ഖേലോ ഇന്ത്യ യൂത്ത് ഗെയിംസില്‍ പങ്കെടുക്കുന്നതിനായി കേരളത്തില്‍ നിന്നുള്ള വോളിബോള്‍, കബഡി അണ്ടര്‍ 17 വിമന്‍സ് ടീമംഗങ്ങള്‍ കൊച്ചിയില്‍ നിന്നും വിമാന മാര്‍ഗം യാത്ര തിരിച്ചു. ഇതാദ്യമായാണ് ദേശീയതലത്തില്‍ നടക്കുന്ന മത്സരങ്ങളില്‍ കേരളാതാരങ്ങള്‍ക്ക് വിമാനമാര്‍ഗം യാത്ര ഒരുക്കുന്നത്.

ഇന്ന് രാത്രി കല്‍ക്കട്ടയില്‍ എത്തുന്ന താരങ്ങള്‍ നാളെ രാവിലെ അടുത്ത വിമാനത്തില്‍ ആസാമിലെ ഗുഹാട്ടിയിലേക്കു പോകും. പത്താം തീയതിയാണ് മത്സരങ്ങള്‍ ആരംഭിക്കുക. ഖേലോ ഇന്ത്യ യൂത്ത്‌ഗെയിംസിന് പങ്കെടുക്കുന്ന താരങ്ങളെ വിമാനമാര്‍ഗമാണ് ഇത്തവണ കായിക വകുപ്പ് കൊണ്ടുപോകുന്നത്.

ജിംനാസ്റ്റിക് താരങ്ങളുമായുള്ള ആദ്യവിമാനം പുലര്‍ച്ചെ രണ്ടിന് തിരുവനന്തപുരത്ത് നിന്നും പോയിരുന്നു. 286 താരങ്ങളാണ് കേരളത്തില്‍നിന്ന് യൂത്ത്‌ഗെയിംസില്‍ പങ്കെടുക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here