Advertisement

പ്രോവിഡന്റ് ഫണ്ട് നിക്ഷേപത്തിന്റെ പലിശ നിരക്ക് കുറച്ചേക്കും

January 7, 2020
Google News 0 minutes Read

പ്രോവിഡന്റ് ഫണ്ട് നിക്ഷേപത്തിന്റെ പലിശ നിരക്ക് നിലവിലെ 8.65 ശതമാനത്തിൽ നിന്ന് 0.25 ശതമാനംവരെ കുറയ്ക്കാൻ ആലോചന. ഇതനുസരിച്ച് പലിശ നിരക്ക് 8.35 ശതമാനമോ 8.40 ശതമാനമോ ആയി നിജപ്പെടുത്താനാണ് ആലോചന. ഈ മാസം അവസാനത്തോടെ തീരുമാനമുണ്ടാകും.

പലിശ നിരക്ക് സംബന്ധിച്ച് തീരുമാനം കൈക്കോള്ളേണ്ടത് ധനമന്ത്രാലയമാണെങ്കിലും പിഎഫ് ഫണ്ട് ട്രസ്റ്റ് യോഗം ഇത് സംബന്ധിച്ച് നിർദേശം സമർപ്പിക്കേണ്ടതായുണ്ട്. എന്നാൽ, സാമ്പത്തിക പ്രതിസന്ധി നേരിടുന്ന വർഷമാണെങ്കിൽ കൂടി 8.65 തന്നെ പലിശ നിരക്ക് നിജപ്പെടുത്താൻ സമ്മർദ്ദം ചെലുത്തുമെന്നും ഇത് സംബന്ധിച്ച് യോഗം ഉടൻ ചേരുമെന്നും സിബിടി (സെൻട്രൽ ബോർഡ് ഓഫ് ട്രസ്റ്റീസ്) അംഗം പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here