രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചു; അധ്യാപകന് 15 പതിനഞ്ച് വർഷം തടവും ഒരു ലക്ഷം രൂപ പിഴയും

രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അധ്യാപകന് പതിനഞ്ച് വർഷം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. ചെർപ്പുളശ്ശേരി കൈപ്പുറം സ്വദേശി ശശികുമാറിനെയാണ് പാലക്കാട് പോക്‌സോ കോടതി ശിക്ഷിച്ചത്.
പോക്‌സോ നിയമ പ്രകാരം രണ്ടുവകുപ്പുകളിലായാണ് കുറ്റം ചുമത്തിയിരുന്നത്. ഓരോ സെക്ഷനിലും പതിനഞ്ചു വർഷം തടവും 50,000 രൂപ പിഴയും വിധിച്ചു. എന്നാൽ ശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതിയെന്ന് കോടതി വ്യക്തമാക്കി.
Read Also : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അഞ്ചു വർഷത്തോളം പീഡിപ്പിച്ചു; പിതാവിന് ജീവപര്യന്തം തടവ്
2017 മാർച്ച് എട്ടിനാണ് കേസിനാസ്പദമായ സംഭവം. രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയെ മിഠായി നൽകാമെന്ന് പറഞ്ഞ് സ്‌ക്കൂളിന് പുറകിൽ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് കേസ്.കേസിൽ 26 സാക്ഷികളാണുണ്ടായിരുന്നത്. ഇതിൽ ഇരുപത് പേരെ വിസ്തരിച്ചു.
Story Highlights- Pocso
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here