Advertisement

ഉണർവോടെ ഓഹരി വിപണി; സെൻസെക്സ് 521 പോയന്റ് ഉയർന്ന് 41198 ൽ വ്യാപാരം പുരോഗമിക്കുന്നു

January 7, 2020
Google News 1 minute Read

കഴിഞ്ഞ ദിവസങ്ങളിൽ നേരിട്ട കനത്ത നഷ്ടത്തിൽ നിന്ന് ഉയർത്തെഴുന്നേറ്റ് ഓഹരി വിപണി. സെൻസെക്സ് 521 പോയന്റ് ഉയർന്ന് 41198ലും നിഫ്റ്റി 151 പോയന്റ് ഉയർന്ന് 12144ലിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

ബിഎസ്ഇയിലെ 1073 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 179 ഓഹരികൾ നഷ്ടത്തിലുമാണ്. ഇൻഡസിന്റ് ബാങ്ക്, ബജാജ് ഫിനാൻസ്, അൾട്രടെക് സിമെന്റ്, എച്ച്ഡിഎഫ്സി ബാങ്ക്, ടാറ്റ സ്റ്റീൽ, ഏഷ്യൻ പെയിന്റ്സ്, റിലയൻസ്, ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി, ഐസിഐസിഐ ബാങ്ക് തുടങ്ങിയവയുടെ ഓഹരികൾ നേട്ടത്തിലാണ്.

അതേ സമയം, ടെക് മഹീന്ദ്ര, വിപ്രോ, എച്ച്സിഎൽ ടെക്, ടിസിഎസ് തുടങ്ങിയ ഓഹരികളിൽ നഷ്ടത്തിലാണ്. ഇറാൻ- അമേരിക്ക സംഘർഷവും അസംസ്‌കൃത എണ്ണവില ഉയർന്നതും വിപണിയെ കാര്യമായി ബാധിച്ചിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here