ഇറാഖില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കില്ലെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി

ഇറാഖില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കില്ലെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി മാര്‍ക്ക് ടി എസ്പര്‍. സൈന്യം പിന്‍മാറുന്നു എന്ന തരത്തിലുള്ള യുഎസ് ജനറലിന്റെ കത്തുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ എസ്പര്‍ നിഷേധിച്ചു. സഖ്യകക്ഷികള്‍ക്കൊപ്പം ഇറാഖില്‍ ഐഎസിനെ നേരിടാകായെന്നത് യുഎസിന്റെ പ്രഖ്യാപിത ലക്ഷ്യമെന്നും എസ്പര്‍ വ്യക്തമാക്കി. ‘ ഇറാഖില്‍ നിന്ന് പുറത്തുപോകാന്‍ തീരുമാനമൊന്നുമില്ല. ആ കത്ത് എന്താണെന്ന് എനിക്കറിയില്ല. അത് എവിടെ നിന്ന് വന്നെന്ന് കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചതായും എസ്പര്‍ വാഷിംഗ്ടണ്‍ പോസ്റ്റിനോട് പറഞ്ഞു.
ഇറാഖില്‍ നിന്ന് യുഎസ് സൈന്യത്തെ പിന്‍മാറുമെന്നറിയിച്ച് ഇറാഖിലെ യുഎസ് ടാസ്‌ക് ഫോഴ്സ് ജനറല്‍ വില്യം എച്ച് സീലി സംയുക്ത സൈനിക ഡെപ്യൂട്ടി ഡയറക്ടര്‍ അബ്ദുല്‍ അമീറിന് അയച്ച കത്താണ് വിവാദമായത്. ഖാസിം സുലൈമാനിയുടെ വധത്തിന്റെ പശ്ചാലതലത്തില്‍ യുഎസ് സൈന്യം രാജ്യം വിടണമെന്ന് ഇറാഖ് പാര്‍ലമെന്റ് ഞായറാഴ്ച പ്രമേയം പാസാക്കിയിരുന്നു.
Story Highlights- US Secretary of Defense, military will not withdraw from Iraq
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here