ജെഎൻയു അക്രമങ്ങളുടെയല്ല, ആശയങ്ങളുടെ കേന്ദ്രം: വൈസ് ചാൻസലർ

ജെഎൻയു അക്രമങ്ങളുടെയല്ല, ആശയങ്ങളുടെ കേന്ദ്രമാണെന്ന് സർവകലാശാല വൈസ് ചാൻസലർ എം ജഗദേഷ് കുമാർ. വൈസ് ചാൻസലർ രാജിവക്കണമെന്നാവശ്യപ്പെട്ട് വിദ്യാർത്ഥികൾ സമരം തുടരുന്ന സാഹചര്യത്തിലാണ് ജഗദേഷ് കുമാറിന്റെ പ്രതികരണം. ഇനി പുതിയ തുടക്കമാണ് കാമ്പസിന് വേണ്ടത്. വിസി രാജി വച്ചാലാണ് മാറ്റങ്ങൾക്ക് തുടക്കമാവുകയെന്ന് വിദ്യാർത്ഥി യൂണിയൻ മറുപടി നൽകി.
Read Also: ‘ഫ്രീ കശ്മീർ’ പോസ്റ്ററേന്തിയ പെൺകുട്ടിയെ തേടി മുംബൈ പൊലീസ്
വിഷയത്തില്‍ മാനവവിഭവശേഷി വികസന വകുപ്പ് സെക്രട്ടറി അമിത് കാരെ വിളിച്ച രോഗത്തിൻ നിന്ന് വിസി വിട്ട് നിന്നതിൽ സെക്രട്ടറി കടുത്ത അതൃപ്തി രേഖപ്പെടുത്തി. ഇക്കാര്യം സെക്രട്ടറി പ്രൊവിസിയെ അറിയിച്ചിട്ടുണ്ട്. മിന്നൽ ആക്രമണമാണുണ്ടായതെന്നും പുറത്ത് നിന്നുള്ളവരാണ് അക്രമം നടത്തിയതെന്നും പ്രൊവിസി ചിന്താമണി മഹോപാത്ര പറഞ്ഞു.
അതേസമയം അക്രമങ്ങളുടെ പശ്ചാത്തലത്തിൽ വിദ്യാർഥികൾക്ക് പെരുമാറ്റച്ചട്ടം കൊണ്ടുവരണമെന്ന് കേന്ദ്രമന്ത്രി രാംദാസ് അഠാവ് ലെ അഭിപ്രായപ്പെട്ടു. അരാജകത്വവാദികൾ ഒരുനാൾ തുറന്നുകാട്ടപ്പെടുമെന്ന് മന്ത്രി പ്രകാശ് ജാവേദ്ക്കർ പറഞ്ഞു. നേരത്തെ അക്രമത്തില്‍ പ്രതിഷേധിച്ച് വിശ്വാസ്യത നഷ്ടപ്പെട്ട സർക്കാരിന് കീഴിൽ തുടരാനാകില്ലെന്ന് വ്യക്തമാക്കി കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കൽ കമ്മിറ്റിയിൽ നിന്ന് ജെഎൻയുവിലെ പ്രൊഫസർ സിപി ചന്ദ്രശേഖർ രാജി വച്ചിരുന്നു.
jnu attack
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here