കലൂരിലെ പെൺകുട്ടിയുടെ കൊലപാതകം; കാരണം വ്യക്തമാക്കി പ്രതി

കലൂർ സ്വദേശിയായ പെൺകുട്ടിയെ കാമുകൻ കൊലപ്പെടുത്തിയ സംഭവം. സൗഹൃദം തുടരാനാകില്ലെന്ന് പെൺകുട്ടി പറഞ്ഞതാണ് കൊലയ്ക്ക് കാരണമെന്നാണ് പ്രതി സഫറിന്റെ മൊഴി.ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പെൺകുട്ടിയുടെ മൃതദേഹം കളമശേരി മെഡിക്കൽ കോളജിലെത്തിക്കും.
രാവിലെ 8 മണിയോടെ കേസന്വേഷിക്കുന്ന എറണാകുളം സെൻട്രൽ പൊലീസ് സ്ഥലത്തെത്തി. മൃതദേഹം പരിശോധിച്ച് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. ശേഷം പ്രതിയുടെ മൊഴി രേഖപ്പെടുത്തി. ഇന്നലെ വൈകിട്ടാണ് പ്രതി സഫർ പിടിയിലാകുന്നത്.
എറണാകുളത്തു നിന്നും വാഹനം മോഷ്ടിച്ചെന്ന പരാധിയെ തുടർന്ന് വാൽപ്പാറ പൊലീസ് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലാകുന്നത്. ഹ്യൂണ്ടായ് ഷോറൂമിൽ ജോലി ചെയ്യുന്ന ഇയാൾ സർവീസിന് ഏൽപ്പിച്ചിരുന്ന കാറുമായാണ് വാൽപ്പാറയിലെത്തിയത്. കാറിൽ വച്ച് കൊലപ്പെടുത്തിയ ശേഷം കാട്ടിൽ ഉപേക്ഷിക്കുകയായിരുന്നു. സൗഹൃദം തുടരാനാകില്ലെന്ന് പെൺകുട്ടി പറഞ്ഞതാണ് കൊലയ്ക്ക് കാരണമെന്നാണ് സഫറിന്റെ മൊഴി.
അതേസമയം, സഫർ നിരന്തരം തന്റെ മകളെശല്യം ചെയ്യാറുണ്ടായിരുന്നുവെന്ന് കൊല്ലപ്പെട്ട ഗോപികയുടെ അച്ഛൻ വിനോദ് പറഞ്ഞു. ഇന്നലെ രാത്രി 12 മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളജിലെത്തിക്കും. പൊലീസ് സർജന്റെ നേതൃത്വത്തിലായിരിക്കും പോസ്റ്റ്‌മോർട്ടം നടപടികൾ നടത്തുക.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here