മരട് ഫ്‌ളാറ്റ് പൊളിക്കല്‍; ആശങ്കയകറ്റാന്‍ വീഡിയോ സന്ദേശം പുറത്തിറക്കി

മരടില്‍ ആശങ്ക നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ ബോധവത്കരണ പരിപാടികള്‍. ഫ്‌ളാറ്റ് പൊളിക്കല്‍ നടപടികള്‍ വിശദീകരിക്കുന്ന വീഡിയോ പുറത്തിറക്കി. മരടില്‍ ഫ്‌ളാറ്റുകള്‍ പൊളിക്കുമ്പോള്‍ ജനങ്ങള്‍ വലിയ ആശങ്കയിലാണ്.
വര്‍ധിച്ചുവരുന്ന ആശങ്കയകറ്റാനാണ് ബോധവത്കരണ ശ്രമം. സര്‍ക്കാരും മരട് നഗരസഭയും ചേര്‍ന്നാണ് വീഡിയോ തയാറാക്കിയിരിക്കുന്നത്. തൂണുകളില്‍ സ്‌ഫോടക വസ്തുക്കള്‍ ഘടിപ്പിക്കുന്നത് എങ്ങനെയെന്നും അത് എത്രമാത്രം മുന്‍കരുതലോടെയെന്നും വീഡിയോയില്‍ പറയുന്നു. ഫ്‌ളാറ്റുകള്‍ വീഴുന്നത് എങ്ങനെയെന്ന് രൂപരേഖകള്‍ വഴി വ്യക്തമാക്കുന്നുണ്ട്. 200 മീറ്റര്‍ ചുറ്റളവിലെ ഡിജിറ്റല്‍ മാപ്പും വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here