Advertisement

ഓസ്ട്രേലിയൻ കാട്ടുതീ; മനപൂർവം തീയിട്ട 183 പേർ അറസ്റ്റിൽ

January 8, 2020
Google News 1 minute Read

ഓസ്ട്രേലിയൻ കാട്ടുതീയിൽ ദുരിതം തുടരുകയാണ്. ഒട്ടേറെ മൃഗങ്ങൾക്കും മനുഷ്യർക്കും തീയിൽ ജീവൻ നഷ്ടപ്പെട്ടു. ഇതിനെല്ലാം കാരണമായത് ചില മനുഷ്യരാണ്. പല ആവശ്യങ്ങൾക്കായി അവർ കാട്ടിൽ തീയിട്ടത് നിയന്ത്രണാതീതമായി പടർന്നു പിടിക്കുകയായിരുന്നു. ഇതുവരെ മനപൂർവം തീയിട്ട 183 പേരെയാണ് വിവിധ ഇടങ്ങളിലായി പൊലീസ് അറസ്റ്റ് ചെയ്തത്. ഇത്രയും ആളുകൾ ചേർന്ന് 205 ഇടങ്ങളിലാണ് തീയിട്ടത്.

ക്വീൻസ്‌ലാൻഡിൽ 103 ഇടങ്ങളിലാണ് തീ പിടിച്ചത്. ഇതിനു കാരണക്കാരായ 98 പേരെ അറസ്റ്റ് ചെയ്തു. ഇതിൽ 67 പേർ പ്രാായപൂർത്തി എത്തിയിട്ടില്ലാത്തവരാണ്. ന്യൂ സൗത്ത് വെയിൽസിൽ 77 പേരാണ് അറസ്റ്റിലായത്. 47 പേരാവട്ടെ അശ്രദ്ധമായി സിഗരറ്റോ തീപ്പെട്ടിക്കൊള്ളിയോ വലിച്ചെറിഞ്ഞ് തീപ്പിടുത്തതിനു മനപൂർവമല്ലാതെ കാരണക്കാരയവരാണ്.

ഓസ്ട്രേലിയൻ കാട്ടു തീയിൽ 25ഓളം ആളുകളും ലക്ഷക്കണക്കിന് മൃഗങ്ങളുമാണ് കൊല്ലപ്പെട്ടത്. മാസങ്ങളോളമായി തുടരുന്ന കാട്ടുതീയിൽ ആയിരക്കണക്കിനു വീടുകൾ തകർന്നു. ഇതിൽ 85 % കാട്ടു തീയുടെയും പിന്നിൽ മനുഷ്യരാണെന്നാണ് കണ്ടെത്തൽ. മനപൂർവമോ അശ്രദ്ധമായോ മനുഷ്യൻ വരുത്തി വെച്ച അപകടമാണിതെന്ന് പഠനങ്ങൾ തെളിയിക്കുന്നു.

കാട്ടു തീയിൽ പെട്ടവർക്കുള്ള ദുരിതാശ്വാസത്തിനായി ഒട്ടേറെ ആളുകൾ രംഗത്തെത്തിയിരുന്നു. ഓസ്ട്രേലിയൻ നഗ്ന മോഡലായ കെയ്‌ലൻ വാർഡ് ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനായി സ്വന്തം നഗ്ന ചിത്രങ്ങൾ വില്പന നടത്തി സ്വരൂപിച്ചത് ഏഴു ലക്ഷം ഡോളറാണ്. ഇന്ത്യൻ മണിയിൽ ഏതാണ്ട് അഞ്ചു കോടി രൂപയോളം വരും ഇത്. വെറും രണ്ട് ദിവസങ്ങൾ കൊണ്ടാണ് 20കാരിയായ ഈ മോഡൽ ഇത്രയധികം പണം സ്വരൂപിച്ചത്.

Story Highlights: Australian Bushfire

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here