Advertisement

കലൂർ സ്വദേശിയായ പെൺകുട്ടിയുടെ കൊലപാതകം; പോസ്റ്റ്‌മോർട്ടം നടപടികൾ ഇന്ന് നടക്കും

January 9, 2020
Google News 1 minute Read

കലൂർ സ്വദേശിയായ പെൺകുട്ടിയെ കാമുകൻ കൊലപ്പെടുത്തിയ സംഭവം, പോസ്റ്റ്‌മോർട്ടം നടപടികൾ ഇന്ന് നടക്കും. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പെൺകുട്ടിയുടെ മൃതദേഹം കളമശേരി മെഡിക്കൽ കോളജിലെത്തിച്ചു.

പൊലീസ് സർജന്റെ നേതൃത്വത്തിലായിരിക്കും പോസ്റ്റ്‌മോർട്ടം നടപടികൾ നടത്തുക. കഴിഞ്ഞ ദിവസമാണ് കൊല്ലപ്പെട്ട പെൺകുട്ടിയുടെ മൃതദേഹം വാൽപ്പാറ വനത്തിൽ നിന്നും കണ്ടെത്തിയത്. അതേസമയം, പിടിയിലായ പ്രതി സഫറിനെ കേസന്വേഷിക്കുന്ന എറണാകുളം സെൻട്രൽ സ്റ്റേഷനിലെത്തിച്ചു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

സൗഹൃദം തുടരാനാകില്ലെന്ന് പെൺകുട്ടി പറഞ്ഞതാണ് കൊലയ്ക്ക് കാരണമെന്നാണ് പ്രതി സഫർ പൊലീസിൽ മൊഴി നൽകിയത്. എറണാകുളത്തു നിന്നും വാഹനം മോഷ്ടിച്ചെന്ന പരാതിയെ തുടർന്ന് വാൽപ്പാറ പൊലീസ് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലാകുന്നത്. ഹ്യൂണ്ടായ് ഷോറൂമിൽ ജോലി ചെയ്യുന്ന ഇയാൾ സർവീസിന് ഏൽപ്പിച്ചിരുന്ന കാറുമായാണ് വാൽപ്പാറയിലെത്തിയത്. കാറിൽവച്ച് കൊലപ്പെടുത്തിയ ശേഷം കാട്ടിൽ ഉപേക്ഷിക്കുകയായിരുന്നു.

Story highlight: kaloor girl death

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here