Advertisement

ജെഎൻയു വൈസ് ചാൻസലറെ പുറത്താക്കണമെന്ന് ബിജെപി നേതാവ് മുരളി മനോഹർ ജോഷി

January 9, 2020
Google News 1 minute Read

ജവഹർലാൽ നെഹ്‌റു സർവകലാശാല വൈസ് ചാൻസലർ എം ജഗദേഷ് കുമാറിനെ പുറത്താക്കണമെന്ന് മുൻ കേന്ദ്ര മാനവ വിഭവ ശേഷി വകുപ്പ് മന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ മുരളി മനോഹർ ജോഷി
. ദുശാഠ്യക്കാരനായ ജഗദേഷ് കുമാറിനെ സ്ഥാനത്ത് തുടരാൻ അനുവദിക്കരുതെന്ന് മുരളി മനോഹർ ജോഷി ട്വീറ്റ് ചെയ്തു.

ജെഎൻയു ഫീസ് വർധനയ്‌ക്കെതിരെ വിദ്യാർത്ഥികൾ നടത്തി വരുന്ന സമരം പരിഹരിക്കാൻ പ്രായോഗികമായ നിർദേശങ്ങൾ മാനവ വിഭവശേഷി വകുപ്പ് വിസിക്ക് മുൻപാകെ വച്ചതാണ്. വിദ്യാർത്ഥികളിലേക്കും അധ്യാപകരിലേക്കും ഇറങ്ങിച്ചെല്ലാനും വിസിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ വിസി ഇത് വകവച്ചില്ല. നിർദേശത്തിന് മുന്നിൽ വിസി നിർബന്ധ ബുദ്ധി കാട്ടിയെന്നും മുരളി മനോഹർ ജോഷി കുറ്റപ്പെടുത്തി.

വാജ്‌പേയി മന്ത്രിസഭയിലെ മാനവ വിഭവ ശേഷി വകുപ്പ് മന്ത്രിയായിരുന്നു മുരളി മനോഹർ ജോഷി. കേന്ദ്രസർക്കാരിനെതിരെ സമീപ കാലത്ത് പല വിഷയങ്ങളിലും വിമർശനമുന്നയിച്ച് അദ്ദേഹം വിവാദത്തിലായിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here