Advertisement

ജില്ലാ കളക്ടര്‍ക്കെതിരെ നിയമനടപടിയുമായി പി വി അന്‍വര്‍ എംഎല്‍എ

January 9, 2020
Google News 1 minute Read

മലപ്പുറം ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക്കിനെതിരെ നിയമനടപടിയുമായി പി വി അന്‍വര്‍ എംഎല്‍എ. ചെമ്പന്‍കൊല്ലിയില്‍ ഭൂമി വാങ്ങിയത് സംബന്ധിച്ച് കളക്ടര്‍ക്കെതിരെ പി വി അന്‍വര്‍ വിജിലന്‍സില്‍ പരാതി നല്‍കി. കളക്ടര്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്കെതിരെ മാനനഷ്ടത്തിന് നോട്ടീസയച്ചതായും എംഎല്‍എ പറഞ്ഞു. കലക്ടര്‍ക്കെതിരെ കൂടുതല്‍ രൂക്ഷമായ ആക്ഷേപങ്ങളുമായാണ് പി വി അന്‍വര്‍ രംഗത്തെത്തിയത്. ഭൂരഹിത പട്ടിക വര്‍ഗക്കാര്‍ക്ക് ഭൂമി വാങ്ങാനുള്ള മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് ചെമ്പന്‍കൊല്ലിയില്‍ ഭൂമി വാങ്ങിയതെന്ന് എംഎല്‍എ ആരോപിച്ചു. പുനരധിവാസത്തിനായി ഭൂമി ഏറ്റെടുക്കേണ്ടതില്‍ പാലിക്കേണ്ട ഓരോ മാനദണ്ഡങ്ങളും ലംഘിച്ചെന്ന് പിവി അന്‍വര്‍ എംഎല്‍എ പറഞ്ഞു.
പര്‍ച്ചേസ് കമ്മിറ്റി കൂടാതെയാണ് സര്‍ക്കാറിന്റെ പേരില്‍ ഭൂമി വാങ്ങിയതെന്ന് സാധൂകരിക്കുന്ന ഫോണ്‍സംഭാഷണങ്ങള്‍ എംഎല്‍എ പുറത്തുവിട്ടു.

റീബില്‍ഡ് നിലമ്പൂരിനെതിരെയും തനിക്കെതിരെയും കളക്ടര്‍ നടത്തിയ പ്രസ്താവന സംബന്ധിച്ച് മാനനഷ്ടത്തിന് വക്കീല്‍ നോട്ടീസ് അയച്ചതായും പി വി അന്‍വര്‍ എംഎല്‍എ പറഞ്ഞു. അതേസമയം, വിഷയത്തില്‍ സമഗ്ര അന്വേഷണം വേണമെന്നാവശ്യപ്പെട്ട് മുസ്ലിംലീഗും കോണ്‍ഗ്രസും രംഗത്തെത്തി. എംഎല്‍എ കളക്ടര്‍ വിവാദങ്ങള്‍ മുറുക്കുന്നതിനിടെ പിവി അന്‍വര്‍ രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് നിലമ്പൂരില്‍ നാളെ കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ച് നടത്തും.

 

Story Highlights- Rebuild Nilambur, PV Anwar MLA against collector

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here