ശബരിമല യുവതീപ്രവേശം: അനുകൂലമായ മുൻനിലപാട് തിരുത്തി തിരുവിതാംകൂർ ദേവസ്വം ബോർഡ്

ശബരിമല യുവതീപ്രവേശത്തിൽ നിലപാട് മാറ്റിയ തിരുവിതാംകൂർ ദേവസ്വം ബോർഡ് അനുകൂലമായ മുൻനിലപാട് തിരുത്തി. ഇതിനായി നാളെ യോഗം ചേരും. ആചാര അനുഷ്ഠാനങ്ങളും വിശ്വാസികളുടെ താത്പര്യവും നിയമപരമായ വശങ്ങളും വിലയിരുത്തിയാകും പുതിയ സത്യവാങ്മൂലം നൽകുകയെന്ന് ബോർഡ് പ്രസിഡന്റ് എൻ വാസു പറഞ്ഞു. ശബരിമലയെ കലാപഭൂമിയാക്കുന്നതും രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നതും അനുവദിക്കില്ല.

യുവതീപ്രവേശ വിഷയത്തിൽ ശബരിമലയെ എക്കാലവും മുൾമുനയിൽ നിർത്താൻ കഴിയില്ലെന്നാണ് ദേവസ്വം ബോർഡിന്റെ നിലപാട്. വിശ്വാസികളുടെ താത്പര്യം സംരക്ഷിക്കുന്നതിനൊപ്പം ശബരിമലയിലെ വരുമാനത്തെ ബാധിക്കുന്നതും ബോർഡിന്റെ നിലപാട് മാറ്റത്തിന് കാരണമായി.

അതേസമയം, യുവതീപ്രവേശത്തിൽ ഹിന്ദുമത പണ്ഡിതരുടെ അഭിപ്രായം തേടണമെന്നാണ് സർക്കാരിന്റെ എക്കാലത്തേയും നിലപാടെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ബോർഡിന് സ്വതന്ത്രമായി തീരുമാനമെടുക്കാമെന്നും സർക്കാർ ഇതിൽ ഇടപെടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

 

 

sabarimala woman entry, travancore devaswam board

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top