Advertisement

തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ദുരവസ്ഥ: രോഗികളെ കിടത്തിയിരിക്കുന്നത് മാലിന്യം പോകുന്ന ഓടയ്ക്ക് അരികിൽ

January 9, 2020
Google News 1 minute Read

സർക്കാർ ആശുപത്രികളും ചികിത്സയും ലോകോത്തര നിലവാരമുള്ളതെന്ന് അവകാശപ്പെടുമ്പോഴും തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ രോഗികൾ ദുരിതത്തിൽ (ട്വന്‍റിഫോര്‍ എക്‌സ്‌ക്ലൂസീവ്). മെഡിക്കൽ കോളജ് പദവിയിലേക്ക് കഴിഞ്ഞ സർക്കാർ ഉയർത്തിയ ആശുപത്രിയിലെ മൂന്നാം വാർഡ് വിവിധ രോഗങ്ങൾ പിടിപെട്ട് ചികിത്സ തേടിയവരെ പാർപ്പിച്ചിരിക്കുന്ന വാർഡുകളിലൊന്നാണ്. ഇവിടെ രോഗികളുടെ എണ്ണം കൂടിയതോടെ പലരേയും കെട്ടിടത്തിന്റെ വരാന്തയിലേക്ക് മാറ്റി. മാലിന്യം പോകുന്ന ഓടയ്ക്ക് സമീപമുള്ള വരാന്തയിലാണ് ഇവരെ ചികിത്സയ്ക്കായി കിടത്തിയിരിക്കുന്നത്. മൂത്രപ്പുരയും ടോയ്‌ലറ്റും ഇതിനുടുത്ത് തന്നെ.

Read Also: കേരളത്തിലെ സ്ത്രീ സമൂഹത്തിന്റെ ശാക്തീകരണത്തിന് പുതിയ പദ്ധതിയുമായി യുവ സംരംഭക ചൈതന്യ ഉണ്ണി

മേൽക്കൂരയുടെ തട്ടുകൾ ഇളകിയിരിക്കുന്ന ഭാഗത്താണ് രോഗികളുടെ കട്ടിലുകൾ. ഏതു സമയത്തും ഇവ നിലംപതിക്കാം. മഴ പെയ്താൽ പൊളിഞ്ഞ മേൽക്കൂരയിലൂടെ വെള്ളം രോഗികളുടെ മേൽ വീഴും.
കഴിഞ്ഞ ചൊവ്വാഴ്ച പെയ്ത മഴയിൽ വരാന്തയിൽ മാത്രമല്ല വാർഡിലുൾപ്പെടെ വെള്ളം കയറി. രാത്രി മുഴുവൻ ഇതേ അവസ്ഥയിൽ തന്നെ രോഗികൾക്ക് കഴിയേണ്ടി വന്നു.

മെഡിക്കൽ കോളജ് പദവിയിലേക്ക് ഉയർത്തുന്ന സമയത്ത് പുതിയ കെട്ടിടങ്ങൾ നിർമിച്ചിരുന്നു. നിർമാണം പൂർത്തിയായി മാസങ്ങൾ കഴിഞ്ഞിട്ടും കെട്ടിടങ്ങള്‍ രോഗികൾക്കായി തുറന്നു കൊടുത്തിട്ടില്ല. തിരക്കിനെ തുടർന്ന് വീർപ്പ് മുട്ടുമ്പോഴും ഈ കെട്ടിടം തുറന്നുകൊടുക്കാനോ ഇവിടെ രോഗികളെ കിടത്തി ചികിത്സിക്കാനോ ആശുപത്രി അധികൃതർ തയാറാകുന്നില്ലെന്നതാണ് വിചിത്രം.

 

 

thiruvananthapuram general hospital

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here