Advertisement

കേന്ദ്രം സംസ്ഥാനത്തെ സാമ്പത്തികമായി ശ്വാസം മുട്ടിക്കുകയാണെന്ന് തോമസ് ഐസക്ക്

January 9, 2020
Google News 2 minutes Read

കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ധനമന്ത്രി തോമസ് ഐസക്ക് . സംസ്ഥാനത്തെ സാമ്പത്തികമായി ശ്വാസം മുട്ടിക്കുകയാണെന്ന് തോമസ് ഐസക്ക് പറഞ്ഞു. ഗുരുതര സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ട്രഷറി നിയന്ത്രണമേര്‍പ്പെടുത്തിയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. തദ്ദേശ സ്ഥാപനങ്ങളുടെ ചെറുബില്ലുകള്‍ മാത്രം അടിന്തരമായി നല്‍കുകയും മറ്റുളളവ പണലഭ്യതയനുസരിച്ച് മാത്രമേ തീര്‍പ്പാക്കുകയുളളൂവെന്നും തോമസ് ഐസക്ക് വ്യക്തമാക്കി

ബജറ്റ് വകയിരുത്തല്‍ പ്രകാരം 10233 കോടി വായ്പ എടുക്കാമെന്നിരിക്കെ കേന്ദ്രം സംസ്ഥാനത്തിന് അനുവദിച്ചിരിക്കുന്നത് 1900 കോടി മാത്രം. കഴിഞ്ഞ ധനകാര്യ വര്‍ഷത്തില്‍ 19500 കോടിരൂപ വായ്പ ലഭിച്ചേടത്ത് 2019-20 ല്‍ ലഭിക്കുക 16602 കോടിയായിരിക്കും. കഴിഞ്ഞവര്‍ഷം അവസാനപാദം 3200 വായ്പ ലഭിച്ചിരുന്നുവെങ്കില്‍ നടപ്പ് ധനകാര്യവര്‍ഷമത് 1920 കോടി മാത്രമാകും. ഡിസംബറിലെ ജിഎസ്ടി നഷ്ടപരിഹാരവും ഇതുവരെ നല്‍കിയിട്ടില്ല. ഇതുമാത്രം 1600 കോടി വരുമെന്നാണ് കണക്കുകൂട്ടല്‍. കേന്ദ്ര നികുതി വിഹിതമായി കഴിഞ്ഞ സാമ്പത്തികവര്‍ഷം അവസാന മൂന്ന് മാസം 6866 കോടി രൂപ കിട്ടിയത് ഈ വര്‍ഷം 4524 കോടിയായി കുറഞ്ഞേക്കും. ചുരുക്കത്തില്‍ കേന്ദ്രത്തിന്റെ പലവിധ നിയന്ത്രണങ്ങള്‍ കാരണം ഇനിയുളള മൂന്നുമാസങ്ങളില്‍ മാത്രം കേന്ദ്രസഹായത്തില്‍ 8330 കോടിയുടെ കുറവ് വരുമെന്ന് ധനമന്ത്രി തോമസ് ഐസക് മാധ്യമങ്ങളോട് പറഞ്ഞു. പ്രതിസന്ധി രൂക്ഷമായതോടെ സംസ്ഥാനത്ത് ട്രഷറി നിയന്ത്രവും ഏര്‍പ്പെടുത്തി.

Story Highlights- Thomas Isaac says the Center is suffocating the state financially

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here