ജെഎൻയു; ഡൽഹി പൊലീസിന്റെ പ്രതിപ്പട്ടികയിലുള്ളത് ഏഴ് ഇടത് പ്രവർത്തകരും രണ്ട് എബിവിപി പ്രവർത്തകരും

ജെഎൻയു കാമ്പസിലെ മുഖംമൂടി സംഘർഷത്തിൽ പ്രതിപ്പട്ടിക പുറത്തുവിട്ട് ഡൽഹി പൊലീസ്. പ്രതിപ്പട്ടികയിൽ ജെഎൻയു വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റ് ഐഷി ഘോഷ് അടക്കം ഏഴ് ഇടത് പ്രവർത്തകരും രണ്ട് എബിവിപി പ്രവർത്തകരുമാണ് ഉള്ളത്.
ജെഎൻയു അക്രമത്തിൽ ഏറെ പഴികേട്ട ഡൽഹി പൊലീസ് വൈകിട്ട് പ്രതിപ്പട്ടിക പുറത്തുവിട്ടാണ് കേസന്വേഷണത്തിന്റെ പുരോഗതി മാധ്യമങ്ങളോട് വിശദീകരിച്ചത്. വിദ്യാർത്ഥി ഐഷി ഘോഷ് ഉൾപ്പടെ 7 ഇടതുപക്ഷ വിദ്യാർഥി പ്രവർത്തകരും 2 എബിവിപി പ്രവർത്തകർ അടങ്ങുന്നതാണ് ഡൽഹി പൊലീസ് പുറത്തുവിട്ട പ്രതിപ്പട്ടിക.
read also: ജെഎൻയുവിൽ അക്രമം നടത്തിയത് ഐഷി ഘോഷിന്റെ നേതൃത്വത്തിലെന്ന് ഡൽഹി പൊലീസ്
അക്രമത്തിന്റെ ചിത്രങ്ങൾ സഹിതമാണ് ഡൽഹി പൊലീസ് പ്രതിപ്പട്ടിക പുറത്തുവിട്ടത്. ഐഷി ഘോഷിനെ കൂടാതെ എം എ കൊറിയൻ വിദ്യാർത്ഥി വികാസ് പട്ടേൽ, സ്‌കൂൾ ഓഫ് സോഷ്യൽ സയൻസ് വിദ്യാർത്ഥി പങ്കജ് മിശ്ര, മുൻ വിദ്യാർത്ഥി ചുൻചുൻ കുമാർ, ഗവേഷക വിദ്യാർത്ഥി യോഗേന്ദ്ര ഭരദ്വാജ്, സ്‌കൂൾ ഓഫ് സോഷ്യൽ സയൻസ് വിദ്യാർഥി ഡോലൻ സാമന്ത, സുചേത തലൂദ്കർ, ലാംഗ്വേജ് ആൻഡ് കൾച്ചറൽ സ്റ്റഡീസിലെ പ്രിയ രഞ്ജൻ, വാസ്‌കർ വിജയ് എന്നിവരെയാണ് പൊലീസ് അക്രമസംഭവങ്ങളിൽ പ്രതി ചേർത്തത്. ഇവരിൽ യോഗേന്ദ്ര ഭരദ്വാജ്, വികാസ് പട്ടേൽ എന്നിവർ മാത്രമാണ് എബിവിപി ബന്ധമുള്ളവർ.
read also: ‘എന്റെ കൈയിലും തെളിവുണ്ട്’; തിരിച്ചടിച്ച് ഐഷി ഘോഷ്
ജനുവരി ഒന്നുമുതൽ ആരംഭിച്ച രജിസ്‌ട്രേഷൻ നടപടികൾ തടസപ്പെടുത്താനുള്ള തീരുമാനമാണ് സംഘർഷത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു.
story highlights- jnu, aishe ghosh, delhi police
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here