Advertisement

പുതിയ ബ്രെക്‌സിറ്റ് കരാറിന് ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ അനുമതി

January 10, 2020
Google News 1 minute Read

പുതിയ ബ്രെക്‌സിറ്റ് കരാറിന് ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ അനുമതി. ബ്രെക്‌സിറ്റ് യാഥാര്‍ഥ്യമാക്കുന്നതിനുള്ള പുതിയ കരാറിന് അനുകൂലമായി 330 അംഗങ്ങള്‍ വേട്ട് ചെയ്തു. 234 അംഗങ്ങള്‍ പുതിയ കരാറിന് എതിര്‍ത്ത് വോട്ട് ചെയ്തു.

പുതിയ ബ്രെക്‌സിറ്റ് കരാറിന് ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ അനുമതി ലഭിച്ചതോടെ മൂന്ന് വര്‍ഷമായി ബ്രിട്ടന്‍ നേരിടുന്ന കുരുക്കിന് പരിഹാരമായി. ജനപ്രതിനിധിസഭയില്‍ കരാര്‍ പാസായതോടെ ഇനി ഹൗസ് ഓഫ് ലോര്‍ഡ്‌സില്‍ വോട്ടിനിടും. തുടര്‍ന്നാകും ബില്‍ നിയമമാക്കാനുള്ള മറ്റ് നടപടികളിലേക്ക് കടക്കുക.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷം തേടി ബോറിസ് ജോണ്‍സണ്‍ വീണ്ടും അധികാരത്തില്‍ വന്നതോടെയാണ് ബ്രെക്‌സിറ്റ് നടപ്പാക്കാനുള്ള നടപടികള്‍ വേഗത്തിലായത്. ജനുവരി 31ന് മുന്‍പ് കരാര്‍ യഥാര്‍ഥ്യമാക്കുമെന്ന് തെരഞ്ഞെടുപ്പുകാലത്ത് ബോറിസ് ജോണ്‍സന്‍ വാഗ്ദാനം നല്‍കിയിരുന്നു. 2020 ഡിസംബര്‍ 31 ആണ് ഇതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ നല്‍കിയിട്ടുള്ള സമയപരിധി.

Story Highlights- New Brexit deal cleared by British Parliament

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here