Advertisement

സര്‍ക്കാരുമായി ഏറ്റുമുട്ടാനില്ല ; ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

January 10, 2020
Google News 1 minute Read

സംസ്ഥാന സര്‍ക്കാരുമായി ഏറ്റുമുട്ടാനില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സര്‍ക്കാരിനെ ഉപദേശിക്കാന്‍ മാത്രമേ ഉള്ളൂവെന്നും രാഷ്ട്രീയ പ്രചാരണത്തിന് പൊതുപണം ഉപയോഗിക്കുന്നത് ശരിയല്ലെന്ന് ഗവര്‍ണര്‍ പറഞ്ഞു.

പൗരത്വ നിയമ ഭേദഗതിയില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ പത്ര പരസ്യത്തെ പരോക്ഷമായി പരാമര്‍ശിച്ചുകൊണ്ടാണ് സംസ്ഥാന സര്‍ക്കാരിനെതിരെ ഗവര്‍ണറുടെ വിമര്‍ശനം. ‘ഇത് കേരളത്തിലെ ജനങ്ങളുടെ പണമാണ്. കേരളത്തില ജനങ്ങള്‍ ഇന്ത്യന്‍ പൗരന്മാരാണ്. വിഭിന്നാഭിപ്രായം പ്രകടിപ്പിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. എന്നാല്‍ പാര്‍ലമെന്റ് പാസാക്കിയ നിയമത്തിനെതിരെ പ്രചാരണം നടത്തുന്നതിനായി പൊതുപണം വിനിയോഗിക്കുന്നത് തെറ്റാണ്. പൊതുപണം ഉചിതമായി വിനിയോഗിക്കണമെന്ന് മാത്രമാണ് തന്റെ അഭിപ്രായം. അത് ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടിയാണ് ഉപയോഗിക്കേണ്ടതെന്നും’ ഗവര്‍ണര്‍ വ്യക്തമാക്കി. എന്നാല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വിഭിന്നാഭിപ്രായം പ്രകടിപ്പിക്കാനും പ്രചാരണം നടത്താനും തെറ്റില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.

Story Highlights- Arif Mohammed Khan, conflict, state government

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here