പമ്പയിലെ ഹോട്ടലുകളിലും സന്നിധാനത്തെ കടകളിലും റെയ്ഡ്; പഴകിയ സാധനങ്ങൾ പിടിച്ചെടുത്തു

പമ്പയിലെ ഹോട്ടലുകളിലും സന്നിധാനത്തെ കടകളിലും നടത്തിയ റെയ്ഡിൽ പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തു. പമ്പ ത്രിവേണി, കെ.എസ്.ആർ.ടി.സി ഭാഗങ്ങളിലെ ഹോട്ടലുകളിലും സന്നിധാനത്തെ കച്ചവട സ്ഥാപനങ്ങളിലുമായിരുന്നു റെയ്ഡ്. ഡ്യൂട്ടി മജിസ്ട്രേറ്റുമാരുടെയും എക്സിക്യൂട്ടിവ് മജിസ്ട്രേറ്റിന്റേയും നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.
ചീഞ്ഞ ഓറഞ്ച്, മുന്തിരി, പച്ചക്കറികൾ ഉൾപ്പെടെ പിടിച്ചെടുത്തു. ഹോട്ടലുകളിൽ നിന്ന് പഴകിയ ചപ്പാത്തി പിടിച്ചെടുത്തു. വൃത്തിഹീനമായ സാഹചര്യങ്ങളിൽ പാചകം ചെയ്യുന്നതും വിലക്കി. ഹെൽത്ത് കാർഡ് ഇല്ലാത്ത ജീവനക്കാരെയും കണ്ടെത്തി.
ഗുരുതരമായ വീഴ്ചകൾക്കെതിരെ നിയമനടപടി തുടരും. കഴിഞ്ഞ മൂന്നു ദിവസങ്ങളായി നടന്ന റെയ്ഡിൽ 1,03,000 രൂപയുടെ പിഴ ഈടാക്കി.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here