ദുബായ് റോഡ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി ടാക്‌സി ബുക്കിംഗ് ഹലായിലേക്ക് മാറുന്നു

auto taxi strike from july 4

ദുബായ് റോഡ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി ടാക്‌സി ബുക്കിംഗ് ജനുവരി 15 മുതൽ ഹലായിലേക്ക് മാറും. ബുക്കിംഗ് സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാമായിട്ടാണ് ഇത്തരമൊരു മാറ്റാമെന്ന് ആർടിഎ അധികൃതർ അറിയിച്ചു.

ദുബായ് റോഡ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റിയുടെ കീഴിലുള്ള ടാക്‌സി ബുക്കിംഗ് സേവനം ഇനി മുതൽ കരീം ആപ് വഴിയായിരിക്കും. ഈ ആപ് വഴിയാണ് ഹലാ ടാക്‌സികൾ ഇനി മുതൽ ബുക്ക് ചെയ്യേണ്ടത്. ടാക്‌സി ബുക്കിംഗ് സേവനം ജനുവരി 15 മുതൽ ഹലായിലേക്ക് മാറും. ടാക്‌സി ബുക്കിംഗ് സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗാമായിട്ടാണ് ഹലാ ടാക്‌സിയിലേക്ക് ആർടിഎ മാറുന്നതെന്ന് അധികൃതർ വ്യക്തമാക്കി.

ഈ സേവനം വഴി ആവശ്യക്കാർ ടാക്‌സി ബുക്ക് ചെയ്തു കഴിഞ്ഞാൽ മൂന്നര മിനുട്ടുകൾക്കുള്ളിൽ ടാക്‌സി എത്തും. ഡ്രൈവറെക്കുറിച്ചുള്ള വിവരങ്ങൾ അറിയാനും , കരീം ആപ്പിലേക്ക് ക്രെഡിറ്റ് കാർഡ് ലിങ്ക് ചെയ്തു പണം അടയ്ക്കാനും സാധിക്കും. ഓരോ യാത്രയ്ക്കും കരീം ലോയൽറ്റി പോയിന്റും യാത്രക്കാരന് ലഭിക്കും .

Story Highlights- Taxi, Dubaiനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More