Advertisement

ബിജെപിയുടെ ഡൽഹിയിലെ തെരഞ്ഞെടുപ്പ് പ്രചാരണ ചുമതല സ്മൃതി ഇറാനിക്ക്

January 11, 2020
Google News 0 minutes Read

കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്ക് പ്രചാരണ ചുമതല നൽകി ഡൽയിലെ തെരഞ്ഞെടുപ്പ് നേരിടാൻ ബിജെപി. സ്മൃതി ഇറാനിയോട് തെരഞ്ഞെടുപ്പ് പ്രചരണ ചുമതല എറ്റെടുക്കാൻ അമിത്ഷാ ആവശ്യപ്പെട്ടു. അരവിന്ദ് കെജരിവാളിന് പകരം വയ്ക്കാൻ പറ്റുന്ന നേതാവ് എന്ന നിലയിലാണ് സ്മൃതി ഇറാനിയെ ഡൽഹിയിലും ബിജെപി പരിക്ഷിക്കുന്നത്.

ഡൽഹിയിലും കെജരിവാളിനെതിരെ സ്മൃതി ഇറാനിയെ പരിക്ഷിക്കാനാണ് അമിത്ഷായുടെ തീരുമാനം. മുഖ്യമന്ത്രി സ്ഥനാർത്ഥി ആകാൻ പാർട്ടിയിലെ മുതിർന്ന നേതാക്കൾ ഡൽഹിയിൽ മത്സരിക്കുമ്പോഴാണ് സ്മൃതി ഇറാനിയെ നിയോഗിക്കുന്നത്.

തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ചുമതല ഏറ്റെടുക്കാൻ സ്മ്യതി ഇറാനിയോട് അമിത്ഷാ ആവശ്യപ്പെട്ടു. ഡൽഹിയിൽ ജനിച്ചു, രാജ്യ തലസ്ഥാനത്ത് തന്നെ വളർന്ന നേതാവാണ് സ്മൃതി ഇറാനി. 2004 ൽ ഡൽഹിയിലെ ചാന്ദ്‌നി ചൗക്കിൽ നിന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചു.

ഡൽഹിയിലെ പ്രാദേശിക ബിജെപി നേതാക്കളുമായും പ്രവർത്തകരുമായും നല്ല ബന്ധമാണ് സ്മൃതി ഇറാനിക്ക് ഉള്ളത്. ഡൽഹിയിൽ സ്മൃതി ഇറാനിയുടെ നേതൃത്വത്തിൽ പരമാവധി റാലികൾ അടുത്ത ദിവസങ്ങളിൽ ബിജെപി നടത്തും. രണ്ടാം നരേന്ദ്ര മോദി മന്ത്രിസഭയിലെ ഏറ്റവും പ്രായംകുറഞ്ഞ മന്ത്രികൂടിയാണ് സ്മൃതി ഇറാനി. സുഷമ സ്വരാജിനും കിരൺ ബേദിക്കും തുടർച്ചയായാണ് സ്മൃതി ഇറാനിയും ഡൽഹിയിൽ സജീവമാകുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here