Advertisement

പൗരത്വ നിയമ ഭേദഗതി ആരുടേയും പൗരത്വം എടുത്തു കളയില്ല; നിലപാട് ആവർത്തിച്ച് പ്രധാനമന്ത്രി

January 12, 2020
Google News 0 minutes Read

പൗരത്വ നിയമ ഭേദഗതിയിൽ നിലപാട് ആവർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിയമം ആരുടേയും പൗരത്വം എടുത്തു കളയാൻ ഉദ്ദേശിച്ചിട്ടല്ല. പാകിസ്താനിൽ നിന്നുള്ള ന്യൂനപക്ഷങ്ങളെ തിരിച്ചയക്കുന്നത് കൊല്ലുന്നതിന് തുല്യമാണെന്നും അദ്ദേഹം പറഞ്ഞു. ഇവർക്ക് പൗരത്വം നൽകണമെന്ന് മഹാത്മ ഗാന്ധിയടക്കമുള്ളവർ ആഗ്രഹിച്ചിരുന്നുവെന്നും മോദി കൊൽക്കത്തയിൽ പറഞ്ഞു.

പൗരത്വ നിയമ ഭേദഗതിയെക്കുറിച്ച് മനസ്സിലാക്കാൻ പ്രതിപക്ഷം ബോധപൂർവ്വം ശ്രമം നടത്തുന്നില്ല. ഇവർ തെറ്റായ വിവരങ്ങൾ പ്രചരിപ്പിപ്പിക്കുകയാണ്. മതത്തിന്റെ പേരിൽ പാകിസ്താനിൽ ആക്രമിക്കപ്പെട്ടവർക്ക് ഇന്ത്യൻ പൗരത്വം നൽകണമെന്നത് ഗാന്ധിജിയുടേയും ആഗ്രഹമായിരുന്നുന്നു.

പ്രതിപക്ഷത്തിന്റെ അപവാദ പ്രചാരണത്തെ യുവാക്കൾ തള്ളിക്കളയുന്നതിൽ സന്തോഷമുണ്ട്. പാക്കിസ്ഥാനിൽ മത ന്യൂനപക്ഷങ്ങൾ ഏൽക്കുന്ന പീഢനം എല്ലാവർക്കും പൗരത്വ നിയമ ഭേദഗതിയിലൂടെ മനസിലായി. 70 വർഷമായി ന്യൂനപക്ഷങ്ങൾ ഏറ്റ പീഢനങ്ങൾക്ക് പാകിസ്താൻ മറുപടി നൽകണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി കൊൽക്കത്തയിൽ ആവശ്യപ്പെട്ടു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here