ഹിസ്ബുൾ ഭീകരർക്കൊപ്പം പിടിയിലായ ദേവീന്ദർ സിങ്ങിന് നിരവധി തീവ്രവാദ കേസുകളിൽ ബന്ധമുണ്ടെന്ന് ആരോപണം

ഹിസ്ബുൾ ഭീകരർക്കൊപ്പം പിടിയിലായ ജമ്മു കശ്മീർ പൊലീസ് ഉദ്യോഗസ്ഥൻ ദേവീന്ദർ സിങ്ങിന് നിരവധി തീവ്രവാദ കേസുകളിൽ ബന്ധമുണ്ടെന്ന് ആരോപണം. ഭീകരർക്കൊപ്പം ഡൽഹിയിലേക്കുള്ള യാത്രയ്ക്കിടെയാണ് ദേവീന്ദർ സിങ്ങിനെ പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്ത വരികയാണ്.
രണ്ടു ഹിസ്ബുൾ ഭീകരർക്കൊപ്പമാണ് കാശ്മീരിൽ നിന്ന് ഡൽഹിയിലേക്ക് കാർ മാർഗം വരുകയായിരുന്ന ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ദേവീന്ദർ സിങ്ങിനെ അറസ്റ്റ് ചെയ്തത്. സംഘത്തിൽ ഒരു ലഷ്‌കർ ഭീകരനുമുണ്ടായിരുന്നു. കാറിൽ നിന്നും രണ്ട് എകെ 47 തോക്കുകൾ പിടികൂടി. ദേവീന്ദർ സിങിന്റെ ശ്രീനഗറിലെ വീട്ടിൽ നടത്തിയ പരിശോധനയിൽ രണ്ട് പിസ്റ്റളും മറ്റൊരു എകെ 47 നും കണ്ടെത്തിതയതായിട്ടാണ് വിവരം. പല ഭീകര സംഘടനകളുമായി ദേവീന്ദർ സിങ്ങിന് ബന്ധമുണ്ടെന്നും സത്യം പുറത്ത് കൊണ്ട് വരണമെന്നും സിപിഐഎം ആവശ്യപ്പെട്ടു.
പാർലമെന്റ് അക്രമണ കേസിൽ പ്രതിയായിരുന്ന അഫ്‌സൽ ഗുരു കൃത്യത്തിൽ ദേവേന്ദീർ സിങിന്റെ പങ്കിനെതിരെ മൊഴി നൽകി ആരോപണം നേരിട്ടിരുന്നു. അതേസമയം തീവ്രവദികളുമായി ബന്ധമുള്ള പൊലീസ് ഉദ്യോഗസ്ഥന് കഴിഞ്ഞ വർഷം രാഷ്ട്രപതിയിൽ നിന്ന് ധീരതയ്ക്കുള്ള പുരസ്‌കാരം നൽകി ആദരിച്ചത് കേന്ദ്ര സർക്കാരിനെയും വെട്ടിലാക്കിയിരിക്കുകയാണ്.
Story Highlights- hisbul terrorist,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here