ചരിത്രപ്രസിദ്ധമായ എരുമേലി പേട്ടതുള്ളൽ തുടങ്ങി

ചരിത്രപ്രസിദ്ധമായ എരുമേലി പേട്ടതുള്ളൽ തുടങ്ങി. അമ്പലപ്പുഴ സംഘമാണ് ആദ്യം പേട്ടതുള്ളിയെത്തിയത്. വർണങ്ങൾ പൂശി രൗദ്രഭാവത്തിലാണ് സംഘത്തിന്റെ പേട്ടതുള്ളൽ.

ചെറിയ ശാസ്താ ക്ഷേത്രത്തിൽ നിന്ന് അമ്പലപ്പുഴ സംഘം വാവര് പള്ളിയിലേക്കെത്തിയപ്പോൾ ജമാഅത്ത് ഭാരവാഹികൾ ആചാരപൂർവം വരവേറ്റു. സമൂഹപെരിയോൻ കളത്തിൽ ചന്ദ്രശേഖരൻ നായരെ പച്ച ഷാളണിയിച്ചാണ് വരവേറ്റത്. പള്ളിയിൽ നിന്ന് വാവരുടെ പ്രതിനിധി അമ്പലപ്പുഴ സംഘത്തോടൊപ്പം വലിയമ്പലത്തിലേക്ക് പോയി.

ഉച്ചയ്ക്ക് ശേഷം ആലങ്ങാട് സംഘത്തിന്റെ പേട്ടതുള്ളൽ നടക്കും. ചെറിയമ്പലത്തിൽ നിന്ന് ആരംഭിക്കുന്ന പേട്ട വാവര് പള്ളിയിൽ പ്രവേശിക്കാതെയാണ് വലിയമ്പലത്തിലേക്ക് പോവുക. വാവരുടെ പ്രതിനിധി അമ്പലപ്പുഴ സംഘത്തോടൊപ്പം ശബരിമലയിലേക്ക് തിരിച്ചു എന്ന വിശ്വാസത്തിലാണ് ആലങ്ങാട് സംഘം പള്ളിയിൽ കയറാത്തത്. ഭസ്മമവും കളഭവുമണിഞ്ഞ് താളാത്മകമായാണ് ആലങ്ങാട് സംഘത്തിന്റെ പേട്ട.

Story Highlights- Erumeli Pettathullalനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More