Advertisement

കളിയിക്കാവിള കൊലപാതകം; പ്രതികൾ കേരളത്തിൽ തന്നെയുണ്ടെന്ന് തമിഴ്‌നാട് പൊലീസ്

January 12, 2020
Google News 1 minute Read

കളിയിക്കാവിള കൊലപാതകക്കേസ് പ്രതികൾ കേരളത്തിൽ തന്നെയുണ്ടെന്ന് തമിഴ്‌നാട് പൊലീസ്. കന്യാകുമാരി എസ്പിയായിരുന്ന ശ്രീനാഥിനാണ് അന്വേഷണ ചുമതല.

നേരത്തെ പ്രതികളെ കുറിച്ച് വിവരം നൽകുന്നവർക്കുള്ള പാരിതോഷികം ഏഴ് ലക്ഷം രൂപയായി തമിഴ്‌നാട് പൊലീസ് ഉയർത്തിയിരുന്നു. കന്യാകുമാരി സ്വദേശികളായ തൗഫീഖ്,അബ്ദുൾ ഷെമീം എന്നിവരെ കുറിച്ച് വിവരം നൽകുന്നവർക്ക് ഏഴ് ലക്ഷം രൂപ നൽകും. ആദ്യം നാല് ലക്ഷം രൂപയാണ് പാരിതോഷികം പ്രഖ്യാപിച്ചിരുന്നത്. ഇതാണ് നിലവിൽ ഏഴ് ലക്ഷം രൂപയാക്കി ഉയർത്തിയിരിക്കുന്നത്.

Read Also : കളിയിക്കാവിള കൊലപാതകം; പ്രതികളെ കുറിച്ച് വിവരം നൽകുന്നവർക്കുള്ള പാരിതോഷികം ഉയർത്തി

കന്യാകുമാരി എസ്.പി കണ്ട്രോൾ റൂം, തക്കല ഡി.എസ്.പി കണ്ട്രോൾ റൂം, കളിയിക്കാവിള പൊലീസ് സ്റ്റേഷൻ എന്നിവടങ്ങിൽ വിവരം നൽകാം. വിവരങ്ങൾ നൽകുന്നവരുടെ പേരും വിവരങ്ങളും രഹസ്യമായി സൂക്ഷിക്കുമെന്ന് പൊലീസ് പറയുന്നു. കന്യാകുമാരി എസ്പിയാണ് ഇക്കാര്യം അറിയിച്ചത്.

അതേസമയം, കന്യാകുമാരി ജില്ലയ്ക്ക് പുതിയ എസ്പിയെ നിയമിച്ചു. മധുര എസ്പിയായിരുന്ന രാജരാജനെയാണ് പുതിയ കന്യാകുമാരി എസ്പിയായി നിയമിച്ചിരിക്കുന്നത്. ഐജി ഷണ്മുഖ രാജേശ്വരന്റെതാണ് ഉത്തരവ്.

Story Highlights- kalikkavila

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here