Advertisement

മരട് ഫ്‌ളാറ്റുകൾ തകർത്തത് നാളെ സർക്കാർ സുപ്രിം കോടതിയെ അറിയിക്കും

January 12, 2020
Google News 2 minutes Read

മരടിലെ അവശേഷിക്കുന്ന ഫ്‌ളാറ്റുകളും തകർത്ത ശേഷം നാളെ സർക്കാർ സുപ്രിം കോടതിയെ സ്ഥലത്തെ നാല് ഫ്‌ളാറ്റ് സമുച്ചയങ്ങളും തകർത്ത കാര്യം അറിയിക്കും. പക്ഷെ തീരദേശ പരിപാലന നിയമലംഘനത്തിൽ സമർപ്പിക്കേണ്ട റിപ്പോർട്ടിന്മേൽ കോടതി എന്ത് നിലപാടാണെടുക്കുക എന്നത് സർക്കാരിന് മുൻപിലുള്ള വെല്ലുവിളിയാണ്.

Read Also: മരടിൽ രണ്ട് ഫ്‌ളാറ്റുകൾ ഇന്ന് തകർക്കും

മരട് കേസിൽ വിധി നടപ്പാക്കുന്നതിൽ മെല്ലെപ്പോക്കിലായിരുന്ന സർക്കാർ നയത്തെ കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. അതിനിടയിലായിരുന്നു താമസക്കാരുടെ പ്രതിഷേധം. കോടതി സമ്മർദം ചെലുത്തിയതോടെ വിധി നടപ്പാക്കാതെ പറ്റില്ലെന്നായി. എങ്ങനെ ഫ്‌ളാറ്റ് പൊളിക്കുമെന്ന കാര്യവും സർക്കാരിന് തലവേദന ഉണ്ടാക്കുന്നതായിരുന്നു.

ഇനി സർക്കാരിന് മുന്നിലുള്ളത് കാപ്പികോ റിസോർട്ട് പൊളിക്കാനുള്ള ഉത്തരവാണ്. കൂടാതെ പത്ത് തീരദേശ ജില്ലകളിലും നിയമം ലംഘിച്ച് നിർമിച്ച കെട്ടിടങ്ങളുടെ റിപ്പോർട്ട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഓരോ ജില്ലകളിലും നൂറിൽപ്പരം ഇത്തരത്തിലുള്ള കെട്ടിടങ്ങളുണ്ടെന്നാണ് പ്രഥമിക വിവരം.

 

 

 

kerala government, supreme court, maradu flat demolition

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here