Advertisement

വർഗീയ സംഘർഷം; തെലുങ്കാനയിലെ മൂന്ന് ജില്ലകളിൽ ഇന്റർനെറ്റ് സേവനം നിരോധിച്ചു

January 13, 2020
Google News 0 minutes Read

വർഗീയ സംഘർഷത്തെ തുടർന്ന് തെലങ്കാനയിലെ മൂന്ന് ജില്ലകളിൽ ഇൻറർനെറ്റ് സേവനം നിരോധിച്ചു. അദിലാബാദ്, ആസിഫാബാദ്, മഞ്ചേരിയൽ എന്നീ ജില്ലകളിലാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.

ഭയീൻസയിൽ രണ്ട് വിഭാഗങ്ങൾക്കിടയിലുണ്ടായ വർഗീയ സംഘർഷത്തെ തുടർന്നാണ് നടപടി. മുൻപ് പ്രദേശത്തുണ്ടായ സംഘർഷത്തെ തുടർന്ന് ജില്ലാ പൊലീസ് മേധാവിയടക്കം 11 പേർക്ക് പരുക്കേറ്റിരുന്നു.

സൈലൻസർ ഊരിവച്ച് ബൈക്ക് റേസ് നടത്തിയ ഒരു സംഘം ആളുകൾ ബഹളമുണ്ടാക്കിയത് ചിലർ തടയുകയും ചോദ്യം ചെയ്യുകയും ചെയ്തതിനെ തുടർന്നുണ്ടായ സംഘർഷമാണ്
വർഗീയ സംഘർഷത്തിന് വഴി തെളിച്ചത്. സംഘർഷം രൂക്ഷമായതിന് പിന്നാലെ പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിക്കുകയായിരുന്നു.  സംഘർഷമേഖയിൽ പൊലീസ് നിരന്തരം പട്രോളിംഗ് നടത്തുന്നതായും സംഘർഷ സാധ്യതയ്ക്ക് അയവു വന്നതായും ഉദ്യോഗസ്ഥർ അറിയിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here