പോയ വർഷം രാജ്യത്ത് ഇന്റർനെറ്റ് നിരോധനം മൂലമുണ്ടായ സാമ്പത്തിക നഷ്ടം 1.3 ബില്യൺ ഡോളർ

പോയവർഷം ഇന്ത്യയിൽ ഇന്റർനെറ്റ് നിരോധനം ഏർപ്പെടുത്തിയത് 4196 മണിക്കൂർ. ഇന്റർനെറ്റ് റിസർച്ച് സ്ഥാപനമായ ടോപ്പ്10വിപിഎന്നിന്റെ പഠന റിപ്പോർട്ട് അനുസരിച്ച് ഇതു മൂലം രാജ്യത്തുണ്ടായ സാമ്പത്തിക നഷ്ടം 1.3 ബില്യൺ ഡോളറാണ്.
ഇറാക്കും സുഡാനും കഴിഞ്ഞാൽ ഇന്റർനെറ്റ് നിരോധനം വഴി ഏറ്റവുമധികം സാമ്പത്തിക നഷ്ടമുണ്ടായ രാജ്യം ഇന്ത്യയാണ്. 8.4 മില്യൺ ഇന്റർനെറ്റ് ഉപയോക്താക്കളുള്ള ഇന്ത്യയിൽ 2019ൽ മാത്രം 100ലേറെ തവണ നിരോധനങ്ങൾ ഉണ്ടായിട്ടുള്ളതായാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്.
പ്രധാനമായും ഇന്റർനെറ്റ് സേവനം വിച്ഛേദിക്കപ്പെട്ട സംസ്ഥാനങ്ങളാണ് കശ്മിർ, കർണാടക, ആസാം, ഡൽഹി, പശ്ചിമബംഗാൾ തുടങ്ങിയവ. ഇതിൽ കശ്മീരിൽ ഏർപ്പെടുത്തിയ ഇന്റർെറ്റ് സേവന നിരോധനമാണ് ഏറ്റവും ദൈർഘ്യമേറിയത്.
18.8 മില്യൺ ഇന്റർനെറ്റ് ഉപയോക്താക്കളുള്ള ഇറാക്കിൽ 2.3 ബില്യൺ ഡോളറാണ് ഇന്റർനെറ്റ് നിരോധനം മൂലം ഉണ്ടായിരിക്കുന്നത്. സുഡാനുണ്ടായ സാമ്പത്തിക നഷ്ടം 1.87 ബില്യൺ ഡോളറാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here