Advertisement

റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയുടെ ടയറുകള്‍ മോഷണം പോയി

January 13, 2020
Google News 0 minutes Read

കാസര്‍ഗോഡ് നീലേശ്വരത്ത് റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയുടെ ടയറുകള്‍ മോഷണം പോയി. രാത്രികാലങ്ങളില്‍ ചരക്ക് വാഹനങ്ങളില്‍ മോഷണം നടക്കുന്നത് പതിവാകുകയാണ്. വാഹനത്തിന്റെ മുഴുവന്‍ ടയറുകളും മോഷണം പോയതില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു.
അന്യസംസ്ഥാനങ്ങളില്‍ നിന്നും ചരക്കുമായി എത്തുന്ന വലിയ ലോറികളിലാണ് മോഷണം നടക്കുന്നത്.

രാത്രിയില്‍ റോഡരികില്‍ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളുടെ ടയറുകള്‍ അഴിച്ചെടുക്കുകയാണ് ചെയ്യുന്നത്. കല്ലും ജാക്കിയും വച്ച് വാഹനങ്ങള്‍ താങ്ങിനിര്‍ത്തിയ ശേഷമാണ് മോഷണം. കഴിഞ്ഞദിവസം നീലേശ്വരം മാര്‍ക്കറ്റിന് സമീപം നിര്‍ത്തിയിട്ടിരുന്ന ലോറിയുടെ ആറ് ടയറുകളാണ് ഇത്തരത്തില്‍ മോഷണം പോയത്.

സംഭവം നടന്നിട്ടും പൊലീസില്‍ പരാതി ലഭിച്ചിട്ടില്ല. രാത്രി കാലങ്ങളില്‍ ഇത്തരം സംഭവങ്ങള്‍ നടക്കുന്നതില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. കണ്ണൂരിലും അടുത്തിടെ സമാനരീതിയില്‍ മോഷണം നടന്നിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here