Advertisement

ട്രിവാന്‍ഡ്രം സ്പിന്നിംഗ് മില്ലില്‍ ‘യാണ്‍ ബാങ്ക്’ തുടങ്ങുന്നു

January 13, 2020
Google News 0 minutes Read

തിരുവനന്തപുരം മേഖലയിലെ നെയ്ത്ത് സംഘങ്ങള്‍ക്ക് നൂലെത്തിക്കുന്നതിന് ട്രിവാന്‍ഡ്രം സ്പിന്നിംഗ് മില്ലില്‍ യാണ്‍ ബാങ്ക് തുടങ്ങുന്നു. ദേശീയ കൈത്തറി വികസന ഡയറക്ടറേറ്റ് (എന്‍എച്ച്ഡിസി) മുഖേനയാണ് നൂല്‍ വിതരണം നടത്തുക.

സംസ്ഥാന കൈത്തറി ഡയറക്ടറേറ്റ് ട്രിവാന്‍ഡ്രം മില്ലിലെ യാണ്‍ ബാങ്കും എന്‍എച്ച്ഡിസിയും തമ്മില്‍ ബന്ധിപ്പിക്കുന്ന കണ്ണിയാകും. സഹകരണ സംഘങ്ങള്‍ക്ക് ആവശ്യമായ നൂലിന്റെ അളവുകള്‍ ശേഖരിച്ച് എന്‍എച്ച്ഡിസിക്ക് കൈമാറും. ലഭിക്കുന്ന നൂല്‍ സഹകരണ സംഘങ്ങള്‍ക്ക് യാണ്‍ ബാങ്ക് വഴി എത്തിച്ചുനല്‍കും.

സംസ്ഥാനത്തെ സകൂളുകളില്‍ സര്‍ക്കാര്‍ നല്‍കുന്ന സൗജന്യ കൈത്തറി യൂണിഫോം നിര്‍മാണത്തിനാണ് യാണ്‍ ബാങ്ക് വഴി ലഭ്യമാകുന്ന നൂല്‍ പ്രധാനമായും ഉപയോഗിക്കുന്നത്. ഭൗമസൂചികാ പദവി ലഭിച്ച ലോകപ്രശസ്തമായ ബാലരാമപുരം കൈത്തറിക്കും പുതിയ യാണ്‍ ബാങ്ക് കരുത്തുപകരും.

ഒപ്പം ഉത്പാദന രംഗത്ത് മികവ് പുലര്‍ത്താനും കൈത്തറി സംഘങ്ങള്‍ക്കാകും. യാണ്‍ ബാങ്ക് മില്ലിന്റെ വളര്‍ച്ചയ്ക്കും സഹായകമാകും. നൂല്‍ ഉത്പാദനത്തിലൂടെയും കറ്റുമതിയിലൂടെയും അടച്ചുപൂട്ടാന്‍ നടപടിയായിരുന്ന മില്‍ വലിയ തിരിച്ചുവരവ് നടത്തുകയാണ്. ഇതുവരെ വിദേശത്തേക്ക് 7.25 ലക്ഷം കിലോ (37 കണ്ടെയ്‌നര്‍) കോട്ടണ്‍ നൂല്‍ മില്ലില്‍ നിന്ന് കയറ്റി അയച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here