മാങ്ങ പറിക്കാൻ മതിൽ ചാടിക്കടക്കുന്ന ആന; ചിത്രങ്ങൾ കാണാം

കരയിലെ ഏറ്റവും വലിയ ജീവിയാണ് ആന. സാധാരണ ഗതിയിൽ മുന്നിലുള്ള ഏത് പ്രതിബന്ധത്തെയും നിഷ്പ്രയാസം മറികടക്കാൻ ആനകൾക്ക് കഴിയും. എന്നാൽ, മാങ്ങ കഴിക്കാനുള്ള കൊതി മൂത്ത് അഞ്ചടി ഉയരമുള്ള മതിൽ ചാടിക്കടക്കുന്ന ഒരു ആനയുടെ ദൃശ്യങ്ങൾ ഇപ്പോൾ വൈറലാവുകയാണ്.

സാംബിയയിലെ ഒരു സഫാരി ലോഡ്ജിലാണ് സംഭവം. സൗത്ത് ലുവാന്വ നാഷണൽ പാർക്കിൻ്റെ മതിൽ ശ്രദ്ധാപൂർവം ചാടിക്കടന്ന് മാങ്ങ പറിക്കാനുള്ള ശ്രമത്തിലായിരുന്നു കക്ഷി. മനുഷ്യരെപ്പോലെ കാലുകൾ കവച്ചു വെച്ച് മതിൽ കടന്നെത്തിയ ആനയെക്കണ്ട് ലോഡ്ജിലെ താമസക്കാർ അമ്പരന്നു. മാങ്ങ പറിക്കാനാണ് കക്ഷി എത്തിയതെങ്കിലും നിരാശനായി മടങ്ങേണ്ടി വന്നു.

കുറച്ചു നാളുകൾക്ക് മുൻപ് ചക്കപ്പഴത്തിൻ്റെ മണം പിടിച്ചെത്തി ആയാസപ്പെട്ട് ചക്ക പറിക്കുന്ന ആനയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. പ്ലാവിൻ്റെ മുകളിലായി കിടക്കുന്ന ചക്ക, മരത്തിൽ മുൻ കാലുകൾ ഉയർത്തി വെച്ച് അടർത്തി താഴേക്കിടുകയാണ് ആന. നിലത്തു വീഴുന്ന ചക്ക ചവിട്ടിപ്പൊളിച്ച് ഭക്ഷിക്കുന്നതും വീഡിയോയിലുണ്ടായിരുന്നു. ഫോറസ്റ്റ് സര്‍വീസ് ഉദ്യോഗസ്ഥനായ പ്രവീണ്‍ കസ്‌വാൻ തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് ഈ വീഡിയോ പങ്കുവെച്ചിരുന്നത്.

Story Highlights: Elephant‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top
More