Advertisement

സന്നിധാനം ഭക്തജനത്തിരക്കിൽ; മകരവിളക്കും മകരസംക്രമ പൂജയും നാളെ നടക്കും

January 14, 2020
Google News 0 minutes Read

ശബരിമല സന്നിധാനത്ത് മകരവിളക്കും മകര സംക്രമ പൂജയും നാളെ നടക്കും. മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ച് വലിയ ഭക്തജനത്തിരക്കാണ് സന്നിധാനത്ത് അനുഭവപ്പെടുന്നത്.

മകരവിളക്കിനു മുന്നോടിയായുള്ള ശുദ്ധിക്രിയകൾ സന്നിധാനത്ത് ഇന്നലെ തുടങ്ങി. ശുദ്ധിക്രിയകൾ ഇന്നും തുടരും. ഇന്നാണ് പമ്പവിളക്കും പമ്പാ സദ്യയും. മകരസംക്രമം നാളെ പുലർച്ചെ ആയതിനാൽ ഇന്ന് രാത്രി ക്ഷേത്ര നട അടയ്ക്കില്ല. നാളെ പുലർച്ചെ രണ്ടിന് സംക്രമ പൂജയും സംക്രമ അഭിഷേകവും നടക്കും. കവടിയാർ കൊട്ടാരത്തിൽ നിന്ന് എത്തിച്ച നെയ്യ് അയ്യപ്പ വിഗ്രഹത്തിൽ അഭിഷേകം ചെയ്യും. തുടർന്ന് 2.30ന് ഹരിവരാസനം പാടി നട അടയ്ക്കും. പുലർച്ചെ നാല് മണിക്ക് വീണ്ടും നട തുറക്കും. വൈകുന്നേരം 5.30ന് ശരംകുത്തിയിൽ വച്ച് തിരുവാഭരണ ഘോഷയാത്രയ്ക്ക് ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകും. 6.30നാണ് തിരുവാഭരണം ചാർത്തി മഹാ ദീപാരാധന. തുടർന്ന് 6.45ന് പൊന്നമ്പലമേട്ടിൽ മകര ജ്യോതി തെളിയും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here