പാലക്കാട് കെഎസ്ആർടിസി ബസ് സ്റ്റാന്റിന്റെ പുനഃനിർമാണം ആരംഭിച്ചു

പാലക്കാട് കെഎസ്ആർടിസി ബസ് സ്റ്റാന്റിന്റെ പുനഃനിർമാണം ആരംഭിച്ചു. 15 മാസം കൊണ്ട് 7.2 കോടി രുപ ചെലവഴിച്ച് രണ്ടു ഘട്ടങ്ങളായി നിർമാണം പൂർത്തിയാക്കാനാണ് പദ്ധതി.
കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് പുനഃനിർമാണത്തിനായി പൊളിച്ച പാലക്കാട് കെഎസ്ആർടിസി ബസ്റ്റാന്റ് വർഷങ്ങൾക്ക് ശേഷമാണ് പുനഃ
നിർമിക്കുന്നത്. പണി തീരുന്നതോടെ ദീർഘനാളത്തെ യാത്രക്കാരുടെയും ജീവനക്കാരുടെയും ബുദ്ധിമുട്ടുകൾക്ക് പരിഹാരമാകുമെന്നാണ് പ്രതീക്ഷ. പാലക്കാട് എംഎൽഎ ഷാഫി പറമ്പിലിന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 5 കോടി രൂപയുടെ പ്രവർത്തനങ്ങളാണ് ആദ്യഘട്ടത്തിൽ നടക്കുക.
ബസ് കാത്തിരിപ്പ് കേന്ദ്രം, വിശ്രമസ്ഥലം, ശൗചാലയങ്ങൾ, ഓഫീസ് കെട്ടിടം തുടങ്ങിയവയാണ് ആദ്യഘട്ടത്തിലുള്ളത്. രണ്ടാം ഘട്ടത്തിൽ ഗ്യാരേജ് അടക്കമുള്ള സൗകരങ്ങളും ഏർപ്പെടുത്തും. കെഎസ്ആർടിസിയും പൊതുമരാമത്ത് വകുപ്പും തമ്മിലുളള തർക്കമാണ് നിർമാണം തുടങ്ങുന്നത് ഇത്ര വൈകാൻ കാരണമായത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here