Advertisement

കോഴിക്കോട് ബീച്ച് ആശുപത്രി അഴിമതി; ടി.ഒ സൂരജ് പ്രതിയായ കേസിൽ തുടരന്വേഷണം നടത്താൻ ഉത്തരവിട്ട് കോടതി

January 15, 2020
Google News 0 minutes Read

കോഴിക്കോട് ബീച്ച് ആശുപത്രി അഴിമതിയുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് മുൻ സെക്രട്ടറി ടി ഒ സൂരജ് പ്രതിയായ കേസിൽ തുടരന്വേഷണം നടത്താൻ കോഴിക്കോട് വിജിലൻസ് കോടതിയുടെ ഉത്തരവ്. നേരത്തെ കേസിലെ രണ്ടാം പ്രതിയായ സൂരജിനെ പ്രതിപ്പട്ടികയിൽ നിന്നും ഒഴിവാക്കിയ നടപടി തള്ളിയാണ് വിജിലൻസ് കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടത്.

ടി ഒ സൂരജ് കോഴിക്കോട് കളക്ടറായിരുന്ന സമയത്താണ് ഈ അഴിമതി ആരോപണം ഉയർന്നിരുന്നത്. ആർസിഎച്ച് പദ്ധതി പ്രകാരം 34 ലക്ഷത്തോളം രൂപ ചെലവാക്കി കോഴിക്കോട് ബീച്ച് ആശുപത്രിയിലേക്ക് ഉപകരണങ്ങൾ വാങ്ങിയതിലെ അഴിമതിയുമായി ബന്ധപ്പെട്ട കേസിലാണ് ഇപ്പോൾ പുനഃരന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. 2012ലാണ് ഈ കേസിൽ വിജിലൻസ് അന്വേഷണം നടത്തുന്നത്. കേസിൽ ഒന്നാം പ്രതിയായിരുന്ന ഡോ വിജയനെയും, രണ്ടാം പ്രതി സൂരജിനെയും പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയാണ് അന്വേഷണ സംഘം കോഴിക്കോട് വിജിലൻസ് കോടതിയിൽ കുറ്റപത്രം നൽകിയത്. ഈ സാഹചര്യത്തിൽ മൂന്നൂം, നാലും, പ്രതികളായ എം ജി ശശിധരനും ഡി എം വാസുദേവനും നൽകിയ വിടുതൽ ഹർജി പരിഗണിച്ചുകൊണ്ടാണ് കോഴിക്കോട് വിജിലൻസ് കോടതി കേസിൽ പുനഃരന്വേഷണം നടത്താൻ ഉത്തരവിട്ടിരിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here