Advertisement

മഹാരാഷ്ട്രയിൽ നിർമാണത്തിലിരിക്കുന്ന അംബേദ്കർ പ്രതിമയുടെ ഉയരം കൂട്ടാൻ മന്ത്രിസഭാ തീരുമാനം

January 16, 2020
Google News 0 minutes Read

മഹാരാഷ്ട്രയിൽ നിർമാണത്തിലിരിക്കുന്ന അംബേദ്കർ പ്രതിമയുടെ ഉയരം വീണ്ടും കൂട്ടാൻ മന്ത്രിസഭാ തീരുമാനം. മുംബൈ മെട്രോപൊളിറ്റൻ വികസന അതോറിറ്റിയുടെ നിർദേശമനുസരിച്ച് പ്രതിമയുടെ ഉയരം 100 അടികൂടി വർധിപ്പിക്കും. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിൽ ബുധനാഴ്ച ചേർന്ന മന്ത്രിസഭ യോഗത്തിലാണ് ഉയരം വർധിപ്പിക്കാനുള്ള തീരുമാനത്തിന് അംഗീകാരം നൽകുന്നത്.

ഇന്ത്യൻ ഭരണഘടനാ ശിൽപിയായ ഡോ. ബിആർ അംബേദ്കറോടുള്ള ആദരസൂചകമായി 250 അടി ഉയരത്തിലുള്ള പ്രതിമ നിർമിക്കാനാണ് മുൻപ് തീരുമനിച്ചിരുന്നത്. എന്നാൽ, നിലവിലെ തീരുമാനമനുസരിച്ച് പ്രതിമയുടെ 100 അടി കൂടി വർധിപ്പിച്ച് 350 ഉയരത്തിൽ നിർമിക്കാനാണ് തീരുമാനം. മാത്രമല്ല, തറ ഉയരം കൂടി പരിഗണിക്കുമ്പോൾ പ്രതിമയുടെ ആകെ ഉയരം 450 അടിയായി വർധിക്കും.

ഉയരം വർധിപ്പിച്ചതോടെ 700കോടി പൂര എന്ന പദ്ധതി ചെലവിൽ നിന്ന് 1100 കോടി രൂപയായി ഉയർന്നിട്ടുമുണ്ട്. രണ്ട് വർഷത്തിനുള്ളിൽ അംബേദ്കർ പ്രതിമയുടെ നിർമാണം പൂർത്തീകരിക്കാനാവുമെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ വ്യക്തമാക്കി. മാത്രമല്ല, മുൻസർക്കാറിനെ പോലെ പ്രതിമ നിർമാണം പാതി വഴിയിൽ ഉപേക്ഷിക്കില്ലെന്നും ഇക്കാര്യത്തിൽ രാഷ്ട്രീയക്കളിക്കില്ലെന്നും അജിത് പവാർ പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here