Advertisement

ജെഎൻയു അക്രമം; പ്രതികളോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം

January 16, 2020
Google News 1 minute Read

ജെഎൻയു അക്രമം കേസുകളിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം. അക്ഷത്, രോഹിത്, ചുൻചുൻ കുമാർ എന്നിവരെയാണ് പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം നൽകിയത്. അതിനിടെ ജെഎൻയുവിലെ ശൈത്യകാല സെമസ്റ്റർ രജിസ്‌ട്രേഷൻ ജനുവരി 17 വരെ നീട്ടി.

പ്രത്യേക അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകാനാണ് ജനുവരി 5 ന് നടന്ന ആക്രമണ കേസിലെ പ്രതികളായ ചുൻചുൻ കുമാർ ,അക്ഷത്, രോഹിത് എന്നിവർക്ക് നൽകിയ നിർദേശം. എബിവിപി പ്രവർത്തകരായ അക്ഷത്,രോഹിത്ത് എന്നിവരോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ നേരത്തേ നിർദേശം നൽകിയിരുന്നെങ്കിലും, ഹാജരായിരുന്നില്ല. ഒളിവിൽ പോയ ഈ രണ്ട് പ്രതികൾക്ക് വേണ്ടി ഡൽഹി പൊലീസ് തെരച്ചിൽ ഊർജിതമാക്കി. കഴിഞ്ഞദിവസം പോലീസ് പുറത്തുവിട്ട പ്രതിപട്ടികയിൽ ഉള്ളവരുടെ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നാണ് പൊലീസ് വൃത്തങ്ങൾ നൽകുന്ന വിവരം.

അതേസമയം ഇന്നലെ അവസാനിച്ച ശൈത്യകാല സെമസ്റ്റർ രജിസ്‌ട്രേഷൻ സർവ്വകലാശാല നാളെ വരെ നീട്ടി. ഇത് മൂന്നാം തവണയാണ് രജിസ്‌ട്രേഷൻ നീട്ടുന്നത്. രജിസ്‌ട്രേഷനിൽ ഗണ്യമായ വർധന ഉണ്ടെന്നാണ് സർവകലാശാല അധികൃതരുടെ വാദം. എന്നാൽ രജിസ്‌ട്രേഷൻ ബഹിഷ്‌കരിക്കാൻ തന്നെയാണ് വിദ്യാർത്ഥി യൂണിയന്റെ തീരുമാനം.

Story Highlights- JNU

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here