Advertisement

നടി രശ്മിക മന്ദാനയുടെ വീട്ടിൽ ആദായ നികുതി വകുപ്പ് റെയ്ഡ്

January 16, 2020
Google News 0 minutes Read

നടി രശ്മിക മന്ദാനയുടെ വീട്ടിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. കർണാടകയിലെ വീരാജ് പേട്ടയിലുള്ള നടിയുടെ വസതിയിലാണ് റെയ്ഡ് നടന്നത്. ഇന്ന് രാവിലെ ഏഴരയോടെയാണ് നടിയുടെ വീട്ടിൽ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരെത്തിയത്.

പത്തോളം ഉദ്യോഗസ്ഥരായിരുന്നു പരിശോധന നടത്തിയത്. റെയ്ഡ് നടക്കുമ്പോൾ ഹൈദരാബാദിൽ ഒരു സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനിലായിരുന്നു രശ്മിക. നടിയുമായി ബന്ധപ്പെട്ട പണമിടപാടുകളും ബാങ്ക് സ്വത്ത് വിവരങ്ങളും ഉദ്യോഗസ്ഥർ പരിശോധിച്ച് വരികയാണെന്ന് റിപ്പോർട്ടുണ്ട്.

2016ൽ പുറത്തിറങ്ങിയ കിരിക് പാർട്ടി എന്ന കന്നഡ ചിത്രത്തിലൂടെയാണ് രശ്മിക സിനിമയിലേക്ക് എത്തുന്നത്. വിജയ് ദേവരക്കൊണ്ടയും രശ്മികയും ഒന്നിച്ചെത്തിയ ഗീതാ ഗോവിന്ദത്തിന് മലയാളത്തിലും നിരവധി പ്രേക്ഷകരുണ്ടായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here