Advertisement

ചെന്നിത്തലയുടെ പ്രസ്താവനയിൽ മാധ്യമപ്രവർത്തകന്റെ ചോദ്യം; അധിക്ഷേപിച്ച് ടി പി സെൻകുമാർ

January 16, 2020
Google News 2 minutes Read

തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ പ്രകോപിതനായി മുൻ ഡിജിപി ടി പി സെൻകുമാർ. ചെന്നിത്തലയുടെ പ്രസ്താവന സംബന്ധിച്ച് ചോദ്യം ഉന്നയിച്ചപ്പോഴായിരുന്നു സെൻകുമാർ പ്രകോപിതനായത്. നിങ്ങൾ മാധ്യമപ്രവർത്തകനാണോ എന്ന് ചോദിച്ച ശേഷം മുന്നോട്ടുവരണമെന്നും നിങ്ങൾ മദ്യപിച്ചിട്ടുണ്ടോയെന്നും സെൻകുമാർ ചോദിച്ചു.

എൻഎൻഡിപിയുമായി ബന്ധപ്പെട്ട് സുഭാഷ് വാസുവിനൊപ്പം നടത്തിയ വാർത്താസമ്മേളനത്തിനിടെയാണ് സംഭവം. മാധ്യമപ്രവർത്തകന്റെ ചോദ്യം ഇങ്ങനെ, ‘ടി പി സെൻകുമാറിനെ ഡിജിപിയാക്കിയ നടപടി ജീവിതത്തിൽ ചെയ്ത ഏറ്റവും വലിയ അബദ്ധമാണെന്ന് ചെന്നിത്തല പറഞ്ഞു. താങ്കൾ ഡിജിപി ആയിരുന്നപ്പോളൊന്നും വെള്ളാപ്പള്ളിയുടെ കാര്യത്തിൽ ഇടപെടാൻ സമയം കിട്ടിയില്ലേ? ഇപ്പോൾ റിട്ടറയാപ്പോഴേക്കും മത സ്പർധ വളർത്തുന്ന തരം കാര്യങ്ങൾ ചെയ്യുന്നുവെന്ന് പറഞ്ഞ് തുടങ്ങിയപ്പോഴേക്കും മാധ്യമപ്രവർത്തകനെ ചോദ്യം മുഴുമിപ്പിക്കാൻ സമ്മതിക്കാതെ മാധ്യമപ്രവർത്തകന് നേരെ ടി പി സെൻകുമാർ ആക്രോശിക്കുകയായിരുന്നു.

മാധ്യമപ്രവർത്തകൻ സെൻകുമാറിന്റെ അടുത്തേക്ക് വന്നപ്പോൾ നിങ്ങളും രീതിയും സംസാരവും കണ്ടപ്പോൾ മദ്യപിച്ചതുപോലെയാണ് തോന്നുന്നത് എന്നായിരുന്നു സെൻകുമാർ പറഞ്ഞത്. ഇയാളെ പിടിച്ച് പുറത്താക്കണമെന്നും സെൻകുമാർ ആവശ്യപ്പെട്ടു.

read also: എസ്എൻഡിപി യോഗത്തിൽ നിന്ന് വെള്ളാപ്പള്ളി നടേശൻ പണം തട്ടി; ഗുരുതര ആരോപണവുമായി ടി പി സെൻകുമാർ

എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ ഗുരുതര ആരോപണങ്ങളാണ് വാർത്താസമ്മേളനത്തിൽ സെൻകുമാർ ഉന്നയിച്ചത്. എസ്എൻഡിപി യോഗത്തിൽ നിന്ന് വെള്ളാപ്പള്ളി നടേശൻ പണം തട്ടിയെന്ന് സെൻകുമാർ പറഞ്ഞു. എസ്എൻ കോളജുകൾ വഴി എസ്എൻഡിപിക്ക് 1600 കോടി ലഭിച്ചു. ഈ പണം എവിടെയാണന്ന് അറിയില്ല. എൻഎൻഡിപിയിൽ കുടുംബാധിപത്യമാണെന്നും സെൻകുമാർ പറഞ്ഞു.

story highlights- t p senkumar, subhash vasu, journalist, sndp, bdjs, vellappally nadesan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here