വരനെ ആവശ്യമുണ്ട് ചിത്രത്തിലെ ആദ്യ ഗാനം പുറത്ത്

ദുൽഖർ സൽമാൻ, കല്യാണി പ്രിയദർശൻ എന്നിവർ പ്രദാന വേഷത്തിലെത്തുന്ന വരനെ ആവശ്യമുണ്ട് ചിത്രത്തില ആദ്യ ഗാനം പുറത്ത്. നവരാത്രിക്ക് ബൊമ്മക്കൊലു ഒരുക്കിയിരിക്കുന്ന ഒരു തമിഴ് ബ്രാഹ്മണ ഗൃഹ പശ്ചാത്തലമായൊരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യനാണ്.
കാർത്തിക്കും ചിത്രയും ചേർന്ന് ആലപിച്ചിരിക്കുന്ന ഗാനരംഗത്തിൽ സുരേഷ് ഗോപി, ശോഭന, ദുൽഖർ സൽമാൻ, കല്യാണി പ്രിയദർശൻ, കെ പി എസ് ലളിത എന്നിവരും പ്രത്യക്ഷപ്പെടുന്നുണ്ട്. സന്തോഷ് വർമ്മയുടെ വരികൾക്ക് അൽഫോൺസ് ജോസഫാണ് ഈണം നൽകുന്നത്. അനൂപ് സത്യൻ ആദ്യമായി സംവിധാനം ചെയ്യുന്നതും ദുൽഖർ മൂന്നാമത് നിർമിക്കുന്ന സിനിമ എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
പതിമൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സുരേഷ് ഗോപി ശോഭന ജോഡികൾ ചിത്രത്തിനു വേണ്ടി ഒന്നിക്കുന്നത്. അനൂപ് തന്നെ തിരക്കഥ എഴുതുന്ന ചിത്രത്തിൽ മേജർ രവി, ലാൽ ജോസ്, ജോണി ആന്റണി എന്നിവരെ കൂടാതെ സന്ദീപ് രാജ്, വഫാ ഖദീജ, ദിവ്യ മേനോൻ അഹമ്മദ്, മീര കൃഷ്ണൻ, സൗബിൻ ഷാഹിർ എന്നിവരും വേഷമിടുന്നുണ്ട്.